മുംബൈ: ദുൽഖർ സൽമാൻ പ്രധാനവേഷത്തിലെത്തിയ ‘സീതാരാമ’ത്തിന്‍റെ വൻ വിജയത്തിനുശേഷം സംവിധായകൻ ഹനു രാഘവപുടിയൊരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകുന്നത് പ്രഭാസ്. ഹനു രചനയും സംവിധാനവും നിർവഹിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന് ‘പ്രഭാസ്-ഹനു’ എന്നാണ് താത്ക്കാലികമായി നൽകിയ പേര്.
പ്രമുഖ ബോളിവുഡ് നടൻ അനുപം ഖേറും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തും. ചിത്രത്തിന്‍റെ തിരക്കഥയെ അതിശയകരം എന്നാണ് അനുപം ഖേർ വിശേഷിപ്പിച്ചിരിക്കുന്നത്.
മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. 1940കളിലെ യോദ്ധാവിന്‍റെ കഥ പറയുന്ന ‘പ്രഭാസ്-ഹനു’ ഒരു ചരിത്ര സിനിമയാണ്. പ്രഭാസിന്‍റെ നായികയായി ഇമാൻവിയെത്തും. ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.