ആർ.ആർ.ആറോ കശ്മീർ ഫയൽസോ അല്ല; ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രം പ്രഖ്യാപിച്ചു

ഗുജറാത്തി സിനിമയായ 'ഛെല്ലോ ഷോ' ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ആർ.ആർ.ആർ, കശ്മീർ ഫയൽസ് തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളിയാണ് ഛെല്ലോ ഷോ ഫീച്ചർ ഫിലിം വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്.

കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി പാൻ നളിൻ സംവിധാനം ചെയ്ത ചിത്രമാണ് ഛെല്ലോ ഷോ. 'അവസാനത്തെ സിനിമ പ്രദർശനം' എന്നാണ് 'ഛെല്ലോ ഷോ' അർത്ഥമാക്കുന്നത്. ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2021ൽ ട്രിബെക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്.


കഴിഞ്ഞ ഒക്ടോബറിൽ നടന്ന വല്ലഡോലിഡ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഛെല്ലോ ഷോ ഗോൾഡൻ സ്പൈക്ക് പുരസ്കാരം നേടിയിരുന്നു. 



 


രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ആർ.ആർ.ആർ, വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് എന്നിവയിലേതെങ്കിലും ഔദ്യോഗിക എൻട്രിയാകുമെന്നായിരുന്നു അഭ്യൂഹങ്ങൾ. 95-ാമത് ഓസ്‌കാർ പുരസ്കാര ചടങ്ങ് 2023 മാർച്ചിലാണ് നടക്കുക. 

Tags:    
News Summary - Gujarati film Chhello Show is India's official Oscars entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.