ജി.ആർ ഇന്ദുഗോപ​െൻറ ചെറുകഥ 'അമ്മിണിപ്പിള്ള വെട്ട് കേസ്' സിനിമയാകുന്നു; നായകൻ ബിജു മേനോൻ

പ്രശസ്ത എഴുത്തുകാരൻ ജി.ആർ ഇന്ദുഗോപ​െൻറ 'അമ്മിണിപ്പിള്ള വെട്ട് കേസ്' എന്ന ചെറുകഥ സിനിമയാകുന്നു. പരസ്യകലയിലെ ശ്രദ്ധേയരായ ഓള്‍ഡ്‌മൊങ്ക്‌സ് ഡിസൈനിലെ എൻ. ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്​ തിരക്കഥയൊരുക്കുന്നത്​ രാജേഷ് പിന്നാടനാണ്​. ബിജു മേനോനാണ് അമ്മിണി പിള്ള എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇഫോർ എൻറർടൈൻമെൻറ്​സാണ് ചിത്രം നിർമ്മിക്കുന്നത്​. ആഗസ്റ്റ് 25ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

80കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ്​ അമ്മിണിപ്പിള്ള വെട്ടുകേസ്​. തിരുവനന്തപുരം കൊല്ലം അതിർത്തിയിലുള്ള അഞ്ചുതെങ്ങ് എന്ന പ്രദേശത്തെ തീരദേശ മേഖലയിലാണ്​ കഥ നടക്കുന്നത്​. അതേസമയം, ചെറുകഥയുടെ പേരായിരിക്കില്ല സിനിമയുടെ ടൈറ്റിലെന്നും ആശയവും കഥാപാത്രങ്ങളും മൂലകഥയിലേത് പോലെയാണെങ്കിലും സിനിമ എന്ന മാധ്യമത്തിന് അനുയോജ്യമായ ശൈലിയിലായിരിക്കും കഥ പറയുന്നതെന്നും സംവിധായകൻ എൻ. ശ്രീജിത്ത് 'ദ ക്യുവി'നോട്​ പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയുടെ സഹ തിരക്കഥാകൃത്ത്​ കൂടിയാണ്​ എൻ. ശ്രീജിത്ത്.

Tags:    
News Summary - GR Indugopan amminipilla vettu case Biju Menon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.