തെന്നിത്യൻ സൂപ്പർ താരം അജിത് കുമാറിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ ടീസർ പുറത്ത്. 90 സെക്കൻന്‍റ് ദൈർഘ്യമുള്ള ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. "എത്ര നല്ലവനായാലും ലോകം ചീത്തയാക്കും" എന്ന് അജിത്തിന്‍റെ കഥാപാത്രം ടീസറിൽ പറയുന്നു. അജിത്തിന്‍റെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസർ.
സ്റ്റൈലിഷ് ആക്‌ഷൻ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി എന്ന സൂചന ടീസർ നൽകുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നത് മുതൽ തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ടീസറിനും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. പുറത്തിറങ്ങി 17 മണിക്കൂറിനുള്ളിൽ 21 മില്ല്യണിലധികം പേരാണ് ടീസർ കണ്ടത്.
അജിത്തിന്റെ 63-ാമത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ് തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഏപ്രില്‍ 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.