ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വസതിയിൽ മോഷണം. 60 പവനോളം നഷ്ടപ്പെട്ടതായി വിജയ് യേശുദാസിന്റെ ഭാര്യ ദർശന അഭിരാമപുരം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്. 60 പവന്റെ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായാണ് പരാതി. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിന്റെ വസതിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടുജോലിക്കാരിയേയും ഡ്രൈവറേയും അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.