പ്രിയാ വാര്യരേയും സർജാനോ ഖാലിദിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോർ ഇയേഴ്‌സ്. ചിത്രത്തിലെ എൻ കനവിൽ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നത്. രഞ്ജിത്ത് ശങ്കർ ആദ്യമായി ഗാനരചന നിർവഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ശങ്കർ ശർമയാണ്. അരുൺ ആലാട്ടും സോണി മോഹനുമാണ് എൻ കനവിൽ ഗാനം ആലപിച്ചിരിക്കുന്നത്. ഫോർ ഇയേഴ്‌സിന്റെ ടൈറ്റിൽ സോങ് ആണ് ഈ ഗാനം
പ്രിയാ വാര്യരും സർജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫോർ ഇയേഴ്സ് നവംബർ 25 ന് തിയറ്ററുകളിലേക്കെത്തും.
ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്, മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആർട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈൻ ഹംസാ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽ സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.