സുശാന്ത്​ സിങ്ങി​െൻറ മരണം; മുൻ സംവിധാന സഹായി അറസ്​റ്റിൽ

മുംബൈ: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രാജ്​പുതി​െൻറ മരണവുമായി ബന്ധപ്പെട്ട്​ സംവിധാന സഹായി ​ഋഷികേശ്​ പവാർ അറസ്​റ്റിൽ. നർകോട്ടിക്​ കൺട്രോൾ ബ്യൂറോ(എൻ.സി.ബി) ആണ്​ ഇയാളെ ചൊവ്വാഴ്​ച അറസ്​റ്റ്​ ചെയ്​തത്​. കഴിഞ്ഞ മാസം മുതൽ ഇയാൾ ഒളിവിലായിരുന്നു.

സുശാന്ത്​ സിങ്ങി​െൻറ മര​ണവുമായി ബന്ധപ്പെട്ട് എൻ.സി.ബി അന്വേഷിക്കുന്ന മയക്കു മരുന്നു കേസിൽ ഋഷികേശ്​ പവാർ മുൻകൂർ ജാമ്യത്തിന്​ അപേക്ഷ നൽകിയെങ്കിലും മുംബൈ സെഷൻസ്​ കോടതി തള്ളി. തുടർന്ന്​ എൻ.സി.ബി ഉദ്യോഗസ്ഥർ പവാറി​െൻറ ചെമ്പൂരിലുള്ള വീട്ടിൽ എത്തിയെങ്കിലും പവാർ സ്ഥലം വിട്ടിരുന്നു.

കഴിഞ്ഞ വർഷം സെപ്​തംബറിൽ സുശാന്തുമായി ബന്ധപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്​ത കൂട്ടത്തിൽ പവാറിനേയും എൻ.സി.ബി ചോദ്യം ചെയ്​തിരുന്നു. ചോദ്യം ചെയ്​തതിൽ സുശാന്ത്​ സിങ്ങിന്​ മയക്കു മരുന്ന്​ എത്തിച്ചു നൽകിയതിൽ ഇയാളുടെ പങ്ക്​ പുറത്തായിരുന്നു. ജനുവരി എട്ട്​ മുതൽ നർകോട്ടിക്​ കൺട്രോൾ ബ്യൂറോ പവാറിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

പണത്തിനു വേണ്ടി മയക്കു മരുന്ന്​ സംഘടിപ്പിച്ച്​ സുശാന്തിന്​ എത്തിച്ചു നൽകുകയാണ്​ ഋഷികേശ്​ പവാർ ചെയ്​തിരുന്നത്​. ഇക്കാര്യം സുശാന്തി​െൻറ ​ജോലിക്കാരിലൊരാളായ ദീപേഷ്​ സാവന്ത്​ എൻ.സി.ബിക്ക്​ മൊഴി നൽകുകയും ചെയ്​തിരുന്നു.

ഋഷികേശ്​ പവാറിനെ ബുധനാഴ്​ച കോടതിക്ക്​ മുമ്പാകെ ഹാജരാക്കുമെന്ന്​ നർകോട്ടിക്​ കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

Tags:    
News Summary - Former asst director arrested in Sushant Singh Rajput case for supplying drugs to him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.