ദുരൂഹതകളുടെ കഥ പറയുന്ന 'കാട്ടുപൈലി' റിലീസിന്

ദുരൂഹതകളുടെ കഥ പറയുന്ന കാട്ടുപൈലി റിലീസിനൊരുങ്ങുന്നു. ഗഫൂർ പൊക്കുന്ന് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാട്ടുപൈലി. ഏറെ പുതുമകളുള്ള ചിത്രത്തിൽ കാട്ടുപൈലി എന്ന ശക്തമായ കഥാപാത്രമായി എത്തുന്നത് ആഷിക്ക് ബേപ്പൂരാണ്. കോഴിക്കോട് സെന്‍റർ മാർക്കറ്റിലെ കമീഷൻ ഏജന്‍റായി ജോലി ചെയ്യുന്ന ആഷിക്ക് ആദ്യമായാണ് കാമറയ്ക്ക് മുന്നിലെത്തുന്നത്.

ബേപ്പൂർ ഉദയം കലാകായിക വേദിയിലൂടെയാണ് ഇദ്ദേഹം കലാരംഗത്തേക്ക് വന്നത്. മലബാറിലെ കുടുംബ സദസ്സുകളിൽ അറിയപ്പെടുന്ന ഗായകൻ കൂടിയാണ് ആഷിക്ക്. ഒരു പ്രദേശം മുഴുവൻ കാട്ടുപൈലിയെ ദുഷ്ടനും ക്രൂരനുമായ മയക്കുമരുന്ന് വിൽപ്പനക്കാരനായി ചിത്രീകരിക്കുമ്പോഴും ഗ്രാമത്തിൽനിന്നും ഓരോ ദിവസവും അപ്രത്യക്ഷമാകുന്ന കുട്ടികളുടേയും മുതിർന്നവരുടേയും തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെയാണ് പലരും കാട്ടുപൈലിയുടെ നന്മ തിരിച്ചറിയുന്നത്. നന്മയുടെ കഥ പറയുന്ന കാട്ടുപൈലി എ.ബി പ്രൊഡക്ഷൻസാണ് നിർമിച്ചിരിക്കുന്നത്.

ചീഫ് അസോസിയേറ്റ് തുഫൈൽ പൊന്നാനിയാണ്. പുതുമുഖങ്ങളും നാടക പ്രവർത്തകരും അഭിനയിക്കുന്ന ചിത്രത്തി​ന്‍റെ കാമറ നിർവഹിച്ചിരിക്കുന്നത് അഭിജിത്ത് അഭിലാഷാണ്. മേക്കപ്പ് പുനലൂർ രവിയും സ്റ്റിൽസ് അനിൽ പേരാമ്പ്രയുമാണ്. പരസ്യകല സത്യൻസ്. 

Tags:    
News Summary - For the release of 'Kattupaili' which tells the story of mysteries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.