അല്ലു സിരിഷ്-അനു ഇമ്മാനുവൽ ചിത്രം 'പ്രേമ കടന്ത' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
നടന്‍ അല്ലു അര്‍ജുെൻറ സഹോദരന്‍ അല്ലു സിരിഷ് നായകനാവുന്ന പുതിയ ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവിട്ടു. 'പ്രേമ കടന്ത' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളി താരം അനു ഇമ്മാനുവല്‍ ആണ് നായികയാവുന്നത്.
അല്ലു സിരിഷിെൻറ ജന്മദിനമായ മെയ് 30 നാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രണയ കഥയാണ് ചിത്രം പറയുന്നതെന്നാണ് പോസ്റ്ററുകള്‍ തരുന്ന സൂചന.
ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുന്നതിന് മുമ്പായി പ്രീലുക്ക് ഇറക്കി ടോളിവുഡ് സിനിമാ ലോകത്ത് ഇതൊരു പുതിയ ട്രെൻഡിന് അണിയറ പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചിരുന്നു. വിജേത എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാകേഷ് ശാസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജിഎ 2 പിക്ചേഴ്സിെൻറ ബാനറില്‍ താരത്തിെൻറ പിതാവ് അല്ലു അരവിന്ദാണ് ചിത്രം നിര്‍മിക്കുന്നത്. സിരിഷിെൻറ ആറാമത്തെ ചിത്രമാണിത്. പ്രീലുക്ക് ട്വിറ്ററില്‍ സിരിഷ് 6 എന്ന ഹാഷ്ടാഗില്‍ ഇതിനോടകം വൈറലായിരുന്നു. അല്ലു സിരിഷിെൻറ അവസാന ചിത്രം എ.ബി.സി.ഡി പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷമായി.
നേരത്തെ മോഹന്‍ലാലിനൊപ്പം '1971 ബിയോഡ് ദി ബോര്‍ഡര്‍' എന്ന ചിത്രലൂടെ അല്ലു സിരിഷ് മലയാളത്തിലും അഭിനയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.