ചെന്നൈ: തമിഴ് നടൻ ഭാഗ്യരാജിനും ഭാര്യ പൂർണിമ ഭാഗ്യരാജിനും കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലുടെ മകനും നടനുമായ ശാന്തനു ഭാഗ്യരാജാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാരുടെ നിർദേശപ്രകാരം ഇരുവരും ക്വാറൻറീനിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടിലെ ജീവനക്കാരും ഇപ്പോൾ ക്വാറൻറീനിലാണ്. കഴിഞ്ഞ 10 ദിവസത്തിനിടയിൽ അച്ഛനുമായും അമ്മയുമായി സമ്പർക്കത്തിൽ വന്നവർ നിർബന്ധമായും ടെസ്റ്റ് ചെയ്യണം. എല്ലാവരും അവർ വേഗത്തിൽ രോഗമുക്തി നേടാൻ പ്രാർഥിക്കണമെന്നും മകൻ ട്വിറ്ററിലൂടെ അഭ്യർഥിച്ചു.
നിവരവധി സെലിബ്രേറ്റികൾക്കാണ് കോവിഡിെൻറ രണ്ടാം തരംഗത്തിൽ രോഗബാധ സ്ഥിരീകരിക്കുന്നത്. അലിയ ഭട്ട്, ദീപിക പദുക്കോൺ, മാധവൻ, ടോവിനോ, അല്ലു അർജൻ തുടങ്ങി നിരവധി താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.