തെലുങ്കിൽ വീണ്ടും പ്രേക്ഷകപ്രശംസ നേടി മമ്മൂട്ടി; ഏജന്റിലെ മേജർ മഹാദേവനെ ഏറ്റെടുത്ത് പ്രേക്ഷകർ

ഇടവേളക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് ഏജന്റ്. ചിത്രത്തിലെ മുഴുനീള കഥാപാത്രവും ചിത്രത്തിന്റെ നട്ടെല്ലും മെഗാ സ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച മേജർ മഹാദേവ് എന്ന റോ ചീഫ് ഓഫിസറിന്റേതായിരുന്നു. സിനിമ കണ്ട പ്രേക്ഷകർ ഭാഷാ വ്യത്യാസമില്ലാതെ അഭിനന്ദിക്കുന്നത് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയാണ്. എന്നാൽ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ്  ലഭിക്കുന്നത്.

ഏജന്റിൽ ഡെവിൾ എന്ന മേജർ മഹാദേവിനെ മമ്മൂട്ടി അവതരിപ്പിച്ചപ്പോൾ നാഗാർജുന - അമല ദമ്പതികളുടെ മകൻ അഖിൽ അക്കിനേനി, ഡിനോ മോറിയ, സാക്ഷി വൈദ്യ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. മമ്മൂട്ടി തന്നെയാണ് ചിത്രം തെലുങ്കിൽ പൂർണ്ണമായും ഡബ്ബ് ചെയ്തത്.

സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നത്. അഖില്‍,ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിലെ വിതരണക്കാർ. ഹിപ്പോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂല്‍ എല്ലൂരണ് ആണ്. എഡിറ്റര്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നവീന്‍ നൂലിയാണ്. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

News Summary - Fans Appreciate Mammootty's Perfomance In Agent Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.