Posted On
date_range Updated On
date_range മഹേഷിെൻറ പ്രതികാരത്തിൽ നിന്നും ഒഴിവാക്കിയ ഗാനം പുറത്തുവിട്ട് ദിലീഷ് പോത്തൻ
ഫഹദ് ഫാസിൽ - ദിലീഷ് പോത്തൻ ചിത്രം മഹേഷിെൻറ പ്രതികാരത്തിന് വേണ്ടി ബിജിപാല്‍ സംഗീതം നൽകി ആലപിച്ച 'ഏതേതോ' എന്ന ഗാനം പുറത്തുവിട്ടു. നേരത്തെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോയ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. എം.ആര്‍ ജയഗീതയാണ് വരികളെഴുതിയിരിക്കുന്നത്. ശാന്തി ബിജിപാലാണ് പിന്നണി ആലപിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു. ബിജിബാൽ തന്നെ ആലപിച്ച 'ഇടുക്കി' എന്ന ഗാനമായിരുന്നു ഏറ്റവും ജനപ്രീതി നേടിയത്. സുദീപ് കുമാറും സംഗീത ശ്രീകാന്തും ആലപിച്ച 'തെളിവെയിലും' നായിക അപർണ ബാലമുരളിയും വിജയ് യേശുദാസും ആലപിച്ച 'മൗനങ്ങളും' ബിജിബാൽ നിഖിൽ മാത്യൂ എന്നിവരുടെ 'ചെറുപുഞ്ചിരിയും' സംഗീതാസ്വാദകരുടെ ശ്രദ്ധപിടിച്ചുപറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.