അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം വീഡിയോ ഗാനം പുറത്തുവിട്ടു

തിരുവനന്തപുരം: ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം ഇന്നു പുറത്തുവിട്ടു. ടൈറ്റസ് ആറ്റിങ്ങൽ രചിച്ച് ടി.എസ്.ജയരാജ് ഈണമിട്ട് നജീം അർഷാദും ശ്വേതാ മോഹനും പാടിയ പ്രണയത്തിൻ പൂവേ ...എന്ന മനോഹരമായ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ചിതത്തിൽ മൂന്നു സംഗീത സംവിധായകരാണുള്ളത്.

അഫ്സൽ യൂസഫ്, കെ.ജെ. ആൻറണി എന്നിവരാണു മറ്റു സംഗീത സംവിധായകർ. യേശുദാസും ബ്രയാമോഷൽ തുടങ്ങിയ പ്രശസ്തരായ ഗായകരും ഈ ചിത്രത്തിൽ പാടിയിരിക്കുന്നു. തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ പുഴകളും നെൽപ്പാടുകളും ശാമ വീഥിയുമൊക്കെ പശ്ചാത്തലത്തിൽ ഒരു കാലത്ത് നമ്മുടെ ഗതാഗത മാർഗമായിരുന്ന കാളവണ്ടിയിൽ സഞ്ചരിക്കുന്ന നായകനായ നിഹാലും, നായിക ഗോപികാ ഗിരീഷുമാണ് ഗാനരംഗത്തിൽ അഭിനയിക്കുന്നത്.

അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ ഹൃദ്യമായ ഒരു പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്. രാഷ്ടീയ ചിത്രമല്ല മറിച്ച് അടിയന്തരാവസ്ഥക്കാലത്തെ പശ്ചാത്തലം മാത്രമേയുള്ളൂവെന്ന് സംവിധായകനായ ആലപ്പി അഷറഫ് പറഞ്ഞു.

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരികരിക്കുന്ന ഈ ചിത്രത്തിൽ ഹാഷിം ഷാ, കൃഷ്ണ തുളസി ഭായി, സേതു ലഷ്മി, ടോണി, മായാ വിശ്വനാഥ്, കൊല്ലം തുളസി,ആലപ്പി അഷറഫ്, കലാഭവൻന്മാൻ, ഉഷ ,പ്രിയൻ വാളക്കുഴി (ദോഹ). അനന്തു കൊല്ലം,, ഫെലിസിറ്റ, ജെ.ജെ.കുറ്റിക്കാട്, ഫാദർപോൾ അമ്പൂക്കൻ, റിയാ കാപ്പിൽ, മുന്ന, നിമിഷ എ.കബീർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

രചന,ഗാനങ്ങൾ - ടൈറ്റസ് ആറ്റിങ്ങൽ, ഛായാഗ്രഹണം.ബി.ടി.മണി, എഡിറ്റിങ്-'എൽ. ഭൂമിനാഥൻ, കലാസംവിധാനം - സുനിൽ ഗീധരൻ. ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ, ലൈൻ പ്രൊഡ്യൂസര് .എ.കബീർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ, ഒലിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഡിസംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.

Tags:    
News Summary - Emergency Anuragam video song released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.