ദുൽഖർ നിർമിച്ച 'മണിയറയിലെ അശോകൻ' ഒ.ടി.ടി റിലീസിന്​; തിരുവോണ നാളിൽ നെറ്റ്​ഫ്ലിക്​സിലൂടെ കാണാം

ദുൽഖർ സൽമാൻ നിർമിച്ച ഏറ്റവും പുതിയ ചിത്രമായ 'മണിറയിലെ അശോകൻ' ഓവർ ദ ടോപ് (ഒ.ടി.ടി)​ പ്ലാറ്റ്​ഫോമിൽ റിലീസ്​ ചെയ്യും. ചിത്രം തിരുവോണ നാളായ ആഗസ്​റ്റ്​ 31ന്​ റിലീസ്​ ചെയ്യുന്ന വിവരം നെറ്റ്​ഫ്ലിക്​സാണ്​ അറിയിച്ചത്​. നെറ്റ്​ഫ്ലിക്‌സ് പുറത്തുവിട്ട ആഗസ്​റ്റ്​ റിലീസ് പട്ടികയിലാണ് ചിത്രമുള്ളത്.

വേഫെയറർ ഫിലിംസി​െൻറ ബാനറിൽ ദുൽഖർ നിർമിച്ച ചിത്രത്തിൽ ജേക്കബ്​ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ്​ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​​. നവാഗതനായ ഷംസു സയ്​ബയാണ്​ ചിത്രം സംവിധാനം ചെയ്​തിരിക്കുന്നത്​. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്നു.

സംവിധായകനെ കൂടാതെ എഴുത്തുകാരായ വിനീത് കൃഷ്ണൻ, മഗേഷ് ബോജി, സംഗീത സംവിധായകൻ ശ്രീഹരി കെ. നായർ, ഛായാഗ്രാഹകൻ സജാദ് കാക്കു, നിശ്ചല ഛായാഗ്രാഹകൻ ഷുഹൈബ് എസ്.ബി.കെ എന്നീ പുതു​മുഖങ്ങളെ കൂടി മലയാള സിനിമക്ക് പരിചയപ്പെടുത്തുകയാണ്​ ദുൽഖർ.

ചിത്രത്തിലെ രണ്ടുഗാനങ്ങൾ ഇതിനോടകം പുറത്തുവന്നു. ദുൽഖറും ഗ്രിഗറിയും ചേർന്ന്​ ആലപിച്ച 'ഉണ്ണിമായ' എന്ന ഗാനം യൂട്യൂബിൽ ഹിറ്റായിരുന്നു. കെ.എസ്​. ഹരിശങ്കർ പാടിയ 'പെയ്യും നിലാവ്​' എന്ന ഗാനമാണ്​ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്​.

അനൂപ്​ സത്യൻ സംവിധാനം ചെയ്​ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയാണ്​ ദുൽഖർ ആദ്യമായി നിർമാതാവി​െൻറ വേഷമണിഞ്ഞത്​. സുരേഷ്​ ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരോടൊപ്പം ദുൽഖറും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.

ജയസൂര്യയും അതിഥി റാവുവും മുഖ്യവേഷങ്ങളിൽ അഭിനയിച്ച 'സൂഫിയും സുജാതയും' ആണ്​ ഒ.ടി.ടി റിലീസായി എത്തിയ ആദ്യ മലായാള ചിത്രം. ആമസോൺ പ്രൈമിലൂടെയായിരുന്നു റിലീസ്​​. ചിത്രത്തി​െൻറ നിർമാതാവായ വിജയ്​ ബാബുവി​െൻറയും ജയസൂര്യയുടെയും ഭാവി പ്രൊജക്​ടുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ്​ തിയറ്റർ ഉടമകളുടെ സംഘടനയുടെ തീരുമാനം.

പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ടൊവിനോ തോമസ് നായകനാവുന്ന 'കിലോമീറ്റേഴ്സ് ആൻഡ്​ കിലോമീറ്റഴ്സ്' ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്​ അനുമതി നൽകിയിരുന്നു. ​ഡിസ്​നി ഹോട്​സ്​റ്റാറിലൂടെയാകും ചിത്രം പ്രദർശനത്തിനെത്തുക.

എന്നാൽ, ഒരു സിനിമക്ക് മാത്രം അനുമതി നൽകി മറ്റുള്ളവരോട് സഹകരിക്കില്ലെന്ന്​ നിലപാടിനെതിരെ സംവിധായകൻ ആഷിഖ് അബുവും നിർമാതാവ്​ ആഷിക്​ ഉസ്​മാനും രംഗത്തെത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.