ഇഞ്ചക്കുണ്ട് പരുന്തുപാറയിലെ മുനിയറ
ഇഞ്ചക്കുണ്ട്(തൃശൂർ): ജില്ലയുടെ കിഴക്കന്‍ മലയോരത്തെ മുനിയാട്ടുകുന്നിലും പരുന്തുപാറയിലും കാണപ്പെടുന്ന സഹസ്രാബ്ധങ്ങളുടെ പഴക്കമുള്ള മുനിയറകളുടെ ചരിത്രപരമായ പ്രാധാന്യം എടുത്തുപറയുന്ന ഡോക്യമെൻററി ശ്രദ്ധേയമാവുന്നു. നിരവധി ഷോര്‍്ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുള്ള സുധീര്‍ വെള്ളിക്കുളങ്ങരയാണ് സംരക്ഷണമില്ലാതെ നാശോന്മുഖമായി കിടക്കുന്ന മുനിയറകളെ ആസ്പദമാക്കി ഡോക്യുമെൻററി സംവിധാനം ചെയ്തിരിക്കുന്നത്.
പ്രാചീനകാലത്തേക്ക് വെളിച്ചം വീശുന്ന മുനിയറകളുടെ ചരിത്രം പുതുതലമുറക്ക് പറഞ്ഞുകൊടുക്കുന്ന ഡോക്യുമെൻററി ഇക്കോ ടൂറിസത്തിന് ഏറെ സാധ്യതകളുള്ള മുനിയാട്ടുകുന്നിേൻറ യും പരുന്തുപാറയുടേയും ദൃശ്യഭംഗിയും പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്നുണ്ട്. ചരിത്ര പ്രാധാന്യമുള്ള മുനിയറകളെ സംരക്ഷിക്കപ്പെടേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെയും അധികാരികളെയും ബോധ്യപ്പെടുത്തുകയാണ് ഈ ഡോക്ക്യൂമെൻററി.
നൗഷാദ് മുരിക്കുങ്ങലാണ് ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. ലോനപ്പന്‍ കടമ്പോട്, സോമന്‍ കൊടകര, പ്രകാശന്‍ ഇഞ്ചക്കുണ്ട്, പ്രസാദ്, വി.കെ.സിറാജ്ജുദ്ദീന്‍ , സുദേവന്‍ കടമ്പോട്, അഷറഫ് റിസ്വി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഫോട്ടോഗ്രാഫറും ഫോട്ടോമ്യൂസ് ഡയറക്ടറുമായ ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ ഡോക്യുമെൻററിയുടെ പ്രകാശനം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.