'പ്രതികാരം ഒരു കലയെങ്കിൽ നിങ്ങളുടെ കൊലയാളി ഒരു കലാകാരനാണ്'; ഡി.എൻ.എ പ്രദർശനത്തിനെത്തുന്നു

ഒരിടവേളയ്ക്കു ശേഷം ഹിറ്റ്‌മേക്കർ ടി.എസ് സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ ജൂൺ 14 ന് പ്രദർശനത്തിനെത്തുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി അബ്ദുൾ നാസ്സർ നിർമ്മിച്ച ഇൻവസ്റ്റിഗേറ്റീവ്, വയലൻസ്, ആക്ഷൻ ജോണറിലുള്ള ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് എ.കെ സന്തോഷാണ്. ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റായ ആക്ഷൻ രംഗങ്ങൾ ചെയ്തിരിക്കുന്നത് സ്റ്റണ്ട് സിൽവ, കനൽകണ്ണൻ, പഴനിരാജ്, റൺ രവി എന്നിവർ ചേർന്നാണ്.

ചിത്രത്തിൽ നായികയാകുന്നത് തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മിയാണ്. മമ്മുട്ടിയുടെ സഹോദരീപുത്രൻ അഷ്ക്കർ സൗദാൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാബു ആൻ്റണി, ഹന്ന റെജി കോശി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, റിയാസ് ഖാൻ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: രവിചന്ദ്രന്‍, എഡിറ്റർ: ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്സ്: എം.ആർ.രാജാകൃഷ്ണൻ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തില്‍, അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ്: രാജേഷ്‌ പി എം, വിഎഫ്എക്സ്: മഹേഷ്‌ കേശവ് (മൂവി ലാന്‍ഡ്‌), സ്റ്റിൽസ്: ശാലു പേയാട്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ്‌ സുന്ദരൻ, ഓൺലൈൻ കോ- ഓർഡിനേറ്റേഴ്സ് - പ്രവീൺ പൂക്കാടൻ, സാബിൻ ഫിലിപ്പ് എബ്രഹാം, ഓഡിയോ മാർക്കറ്റിംഗ് - സരിഗമ, പിആർഓ: വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ, ആതിര ദിൽജിത്ത്.

Tags:    
News Summary - DNA Movie relese on june 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.