Posted On
date_range Updated On
date_range മമ്മൂട്ടി-ധനുഷ് ചിത്രം ഓമിലെ ആദ്യ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ; നിറഞ്ഞാടി ധനുഷ്, മാസ് എൻട്രിയായി മമ്മൂക്കയും
ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനായെത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഗാനം പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകർ. സായ് അഭ്യങ്കർ സംഗീതം നിർവഹിച്ച ഗാനത്തിന്‍റെ ആദ്യ ഭാഗം കലക്കൻ ഡാൻസുമായി ധനുഷ് തിളങ്ങിയപ്പോൾ അവസാനഭാഗത്ത് മാസ് എൻട്രി നടത്തി മമ്മൂട്ടി ഞെട്ടിച്ചു.
മലയാളികളുൾപ്പെടെ പാട്ടിനെ ഇതിനകം ഏറ്റെടുത്ത് കഴിഞ്ഞു. ധനുഷിന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് ഗാനം റിലീസ് ചെയ്തത്. ധനുഷിന് മമ്മൂട്ടി പിറന്നാൾ ആശംസ അറിയിച്ചിരുന്നു. പേരൻപിനു ശേഷം 8 വർഷത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തമിഴിൽ എത്തുന്നത്.32 വർഷത്തെ ഇടവേളക്ക് ഷേഷം മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ധനുഷിന്‍റെയും മമ്മൂട്ടിയുടെയും പ്രകടനങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.