രോഗത്തിന് ചികിത്സയില്ലെന്ന് കുടുംബം; നടൻ ബ്രൂസ് വില്യംസിന് ഡിമെൻഷ്യ

ലോകമെമ്പാടും ആരാധകരുളള താരമാണ് ബ്രൂസ് വില്യംസ്. സംസാരശേഷി നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ നടന്റെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കുടുംബാംഗങ്ങൾ.

തലച്ചോറിന്റെ മുൻഭാഗത്തേയും വലതുഭാഗത്തേയും ബാധിക്കുന്ന ഫ്രണ്ടോ ടെംപോറൽ ഡിമെൻഷ്യ എന്ന രോഗമാണെന്നും ചികിത്സിച്ച് മാറ്റാൻ കഴിയില്ലെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്.

രോഗനിർണ്ണയം നടത്തിയത് ആശ്വാസകരമായ കാര്യമാണ്. ഈ അസുഖത്തിന് ഇതുവരെ ചികിത്സകളൊന്നും കണ്ടെത്തിയിട്ടില്ല. 67 വയസിന് താഴെയുള്ളവരിൽ കാണുന്ന രോഗമാണിത്. ഭാവിയിൽ മാറ്റം വന്നേക്കാം. എല്ലാവരുടേയും സ്നേഹത്തിനും കരുതലിനും നന്ദി. കുടുംബാംഗങ്ങൾ പുറത്ത് വിട്ട കുറിപ്പിൽ പറ‍യുന്നു.

Tags:    
News Summary - 'Die Hard' Actor Bruce Willis Diagnosed With Untreatable Dementia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.