കില്ലിന്‍റെ റീമേക്കിലെ വേഷം നിരസിച്ച് ധ്രുവ്; കാരണം മാരി സെൽവരാജിന്‍റെ ഉപദേശമോ‍?

മാരി സെൽവരാജ് സംവിധാനം ചെയ്ത ബൈസൺ എന്ന തന്‍റെ പുതിയ ചിത്രത്തിന്റെ വിജയത്തിന്‍റെ സന്തോഷത്തിലാണ് ഇപ്പോൾ ധ്രുവ് വിക്രം. ഇപ്പോഴിതാ, കില്ലിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കാനുള്ള അവസരം ധ്രുവ് വിക്രം നിരസിക്കുമെന്നാണ് പുതിയ വാർത്ത. ഈ തീരുമാനം മാരി സെൽവരാജിന്‍റെ ഉപദേശം മൂലമാണ് എന്നാണ് റിപ്പോർട്ടുകൾ.

അത്തരം അക്രമാസക്തമായ ചിത്രങ്ങളിൽ അഭിനയിക്കരുതെന്ന് മാരി സെൽവരാജ് ധ്രുവിനെ ഉപദേശിച്ചുവെന്നാണ് സൂചന. സംവിധായകനോട് വലിയ ബഹുമാനമുള്ളതിനാലാണ് ധ്രുവ് അവസരം നിരസിച്ചതെന്ന് റിപ്പോർട്ടുണ്ട്. എന്നാൻ ധ്രുവിന്‍റെയോ സിനിമയുടെ അണിയറ പ്രവർത്തകരുടേയോ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകകണം വന്നിട്ടില്ല.

കില്ലിന്റെ തമിഴ് റീമേക്കിൽ ധ്രുവ് നായകനാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ കിംവദന്തികൾ ഉണ്ടായിരുന്നു. റീമേക്ക് അവകാശം വിറ്റുപോയതായി റിപ്പോർട്ടുണ്ട്. നടനും സംവിധായകനുമായ വിജയ് കുമാർ വില്ലനാകുമെന്നായിരുന്നു അനുമാനം. 2024 ജൂലൈ അഞ്ചിന് ഇന്ത്യയിലുടനീളമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്ത ആക്ഷൻ-ത്രില്ലർ ചിത്രമാണ് കിൽ. ലക്ഷ്യയും രാഘവ് ജുയലുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

കബഡിയെ ആസ്പദമാക്കിയുള്ള സ്പോർട്സ് ഡ്രാമയാണ് ബൈസൺ. പാ രഞ്ജിത്ത്, അദിതി ആനന്ദ്, സമീർ നായർ, ദീപക് സെഗൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. അനുപമ പരമേശ്വരൻ, ലാൽ, അമീർ, പശുപതി, രജിഷ വിജയൻ കലൈയരശൻ, ഹരി കൃഷ്ണൻ അൻബുദുരൈ, അഴകം പെരുമാൾ, മദൻ ദക്ഷിണാമൂർത്തി എന്നിവരും ബൈസണിൽ അഭിനയിക്കുന്നുണ്ട്. ഏഴിൽ അരസു കെ. ഛായാഗ്രാഹണവും ശക്തി തിരു എഡിറ്റിങ്ങും കുമാർ ഗംഗപ്പൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ ദിലിപ് സുബ്ബരായനാണ്. 

Tags:    
News Summary - Did Dhruv Vikram REJECT Tamil remake of Kill after Bison director Mari Selvaraj advised against it?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.