കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘നെയിൽ കട്ടർ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

സിനി ഷൈൻ മൂവിസിന്റെ ബാനറിൽ സിനി വിജയൻ നിർമിച്ച്, പാലക്കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘നെയിൽ കട്ടർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും അതിൽ വീഴുന്ന നിഗൂഢ നിമിഷങ്ങളും മാതൃ-പുത്ര-ഭാര്യ വാത്സല്യത്തിന്റെ സ്നേഹവഴികളും പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സാജിത്ത് റഹ്മാൻ, എം.കെ. ഷെജിൻ, ഞക്കാട് രാജ, മുരളി മങ്കര, സുധീഷ് നല്ലേപ്പിള്ളി, സത്യൻ വല്ലപ്പുഴ, ശശികുമാർ ചിറ്റഴി, നഞ്ജിയമ്മ, കുടശ്ശനാട് കനകം, ജീജ സുരേന്ദ്രൻ, ശൈലജ, യമുന ശങ്കർ, നിതാ രാധ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൂടാതെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കലാധരൻ, കുത്തൂസ്, സജിമോൻ പാലാണി, നസീർ അലി, ശങ്കർ ദേവ്, വിഷ്ണു കാവശ്ശേരി, പപ്പൻ ചിറ്റൂർ, രമേഷ് കുന്നംപുള്ളി, അഭിരാമി, സ്വേദാ കണ്ണൻ, സുജാത മധു, സുമതി കൃഷ്ണ, ഷീന പെരുമാട്ടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം (DOP): അദ്വൈത് ഊരുരുട്ടമ്പലം,എഡിറ്റിംഗ് & അസോസിയേറ്റ് ഡയറക്ടർ: രതീഷ് കക്കോട്ട്,സംഗീതം: റിജോ ചക്കാലക്കൽ,ഗാനരചന: പി.കെ. ഗോപി, കുന്നിൽ വിജയൻ,ആലാപനം: ചിറ്റൂർ മോഹനൻ, ജീവൻ ജോജി,പ്രൊജക്റ്റ്‌ ഡിസൈനർ: മുരളി മങ്കര, ശിവ രഘുരാജ്, കൃഷ്ണൻകുട്ടി (അസിസ്റ്റന്റ് ഡയറക്ടേഴ്സ്), രജനി, നിഖില മാരത്ത് (കോസ്റ്റ്യൂംസ്), ജിഷ്ണു വിജയൻ (മേക്കപ്പ്), രാജേഷ് മേപ്പാട് (ആർട്ട്‌), സാംസ് സ്റ്റുഡിയോ പാലക്കാട് (സൗണ്ട് ഡിസൈൻ), അഖിൽ ബോസ്സ് (ആനിമേഷൻ & കളറിംഗ്), വിനീത് കോച്ചാങ്കുളം (ടൈറ്റിൽസ്), നന്ദ കുമാർ ഗോപാലൻ (സബ്ടൈറ്റിൽസ്), ഷാഹുൽ കൊടുവായൂർ (സ്റ്റിൽസ്), സുജിബാൽ കണ്ണൂർ (പോസ്റ്റർ ഡിസൈൻ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. പി.ആർ.ഒ: എം.കെ. ഷെജിൻ

Tags:    
News Summary - Nail Cutter movie first look poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.