അമ്മയാണ് എന്റെ രോഗലക്ഷണം തിരിച്ചറിഞ്ഞത്; മോശം അവസ്ഥയെ കുറിച്ച് നടി ദീപിക പദുകോൺ

വിഷാദ രോഗം അതിജീവിച്ചതിനെ കുറിച്ച് നടി ദീപിക പദുകോൺ. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് ഇക്കാര്യം പറഞ്ഞത്. അമ്മയാണ് തന്റെ പ്രശ്നം തിരിച്ചറിഞ്ഞതെന്നും രോഗലക്ഷണം തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് താൻ ഏത് അവസ്ഥ‍യിലായിരിക്കുമെന്ന് അറിയില്ലെന്നും  ദീപിക പറഞ്ഞു.

അമ്മയും അച്ഛനും ബാംഗ്ലൂരാണ് താമസം. അവർ എന്നെ കാണാൻ വരുമ്പോഴെല്ലാം ഞാൻ നല്ല രീതിയിൽ പൊരുമാറുമായിരുന്നു. ഒരിക്കൽ അവർ മടങ്ങി പോകവെ എനിക്ക് സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതുകണ്ടയുടനെ അമ്മ ആൺസുഹൃത്താണോ, ജോലിയാണോ, അതെ മറ്റെന്തെങ്കിലും പ്രശ്നമാണോ കാരണമെന്ന് ചോദിച്ചു. എന്നാൽ അന്ന് എന്റെ കൈയിൽ ഉത്തരമില്ലായിരുന്നു. എന്നാൽ ഇതൊന്നുമായിരുന്നില്ല കാരണം.

തികച്ചും ശൂന്യമായ പോലെയായിരുന്നു അവസ്ഥ. ഉടൻ തന്നെ അമ്മ കാര്യം തിരിച്ചറിഞ്ഞു. അമ്മയെ എനിക്കായി ദൈവം അയച്ചു തന്നതാണെന്നാണ് ഞാൻ കരുതുന്നത്.    അന്ന് അമ്മ രോഗലക്ഷണം തിരിച്ചറിഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടാനുള്ള മനസാന്നിധ്യം അമ്മക്കില്ലായിരുന്നെങ്കിൽ  ഇന്ന് ഞാന്‍ ഏത് അവസ്ഥയിലായിരിക്കുമെന്ന് അറിയില്ലായിരുന്നു; ദീപിക പദുകോൺ പറഞ്ഞു

Tags:    
News Summary - Deepika Padukone Opens Up About Her Mother Ujjala Padukone for identifying her depression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.