ജയ ബച്ചനും മാധ്യമങ്ങളും തമ്മിലുള്ള പോര് ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. സിനിമാ താരം കൂടിയായ ജയ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ നടിക്കെതിരെ രൂക്ഷവിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
ഇപ്പോഴിതാ മാധ്യമങ്ങളോടുളള ജയ ബച്ചന്റെ അകൽച്ചക്ക് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് മക്കളാണ് ശ്വേത ബച്ചനും അഭിഷേക് ബച്ചനും. ഒരു അഭിമുഖത്തിൽ ഇരുവരും ഒന്നിച്ച് എത്തിയപ്പോഴാണ് മാധ്യമങ്ങൾക്ക് മുന്നിൽ ജയ മുഖം തിരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയത്. അമ്മക്ക് ക്ലോസ്ട്രോഫോബിയ ആണെന്നാണ് ശ്വേത പറയുന്നത്.
അനുവാദം ചോദിക്കാതെ ചിത്രങ്ങൾ പകർത്തുന്നത് അമ്മക്ക് ഇഷ്ടമല്ല. ക്ലോസ്ട്രോഫോബിയയാണ്. ചുറ്റും ധാരാളം ആളുകൾ കൂടുമ്പോൾ ഭയം തോന്നും; അമ്മയെ കുറിച്ച് ശ്വേത പറഞ്ഞു.
ജയ ബച്ചനോടൊപ്പം പൊതുവേദികളിൽ പോകുന്നതിനെ കുറിച്ച് അഭിഷേക് ബച്ചനും പറഞ്ഞിരുന്നു. അമ്മക്കൊപ്പം പൊതുവേദിയിൽ എത്തുന്നതിന് തൊട്ടുമുൻപ് ഞാനും അച്ഛനും ഐശ്വര്യയും കൈകൾ കോർത്ത് പിടിച്ച് പ്രാർഥിക്കുമെന്നാണ് ജൂനിയർ ബച്ചൻ പറയുന്നത്. സഹോദരിയും ഒപ്പമുണ്ടെങ്കിൽ ശ്വേതയും ഞങ്ങളോടൊപ്പം പ്രാർഥിക്കും. എന്നിട്ടാകും വേദിയിലേക്ക് പോവുക; അഭിഷേക് ബച്ചൻ പറഞ്ഞു.
അടച്ചിട്ട മുറികളിലോ ഇടുങ്ങിയ സ്ഥലങ്ങളിലോ പോകുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥയാണ് ക്ലോസ്ട്രോഫോബിയ. ഇടുങ്ങിയ മുറിയിലോ ലിഫ്റ്റിലോ ഇടനാഴിയിലോ ഒക്കെ ആയിരിക്കുമ്പോൾ തോന്നുന്ന നിയന്ത്രിക്കാനാവാത്ത ഭയം.വിയർക്കുക, കൈകാലുകൾ തളരുക, നെഞ്ചിൽ ഭാരം തോന്നുക അങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങളാവും പ്രകടിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.