തമിഴ് ഹാസ്യതാരം ബോണ്ടാ മണി അന്തരിച്ചു

 തമിഴ് ഹാസ്യതാരം ബോണ്ടാ മണി(60) അന്തരിച്ചു.  ഇന്നലെ( ഡിസംബർ 23) ചെന്നൈയിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം.

മൃതദേഹം പൊതുദർശനത്തിനായി പൊഴിച്ചാലൂരിലെ വസതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ച് മണിക്ക് ക്രോംപേട്ടിലെ ശ്മശാനത്തിൽ  അന്ത്യകർമങ്ങൾ നടക്കും. ഭാര്യ മാലതിയും ഒരു മകനും ഒരു മകളുമുണ്ട്.

ശ്രീലങ്കൻ സ്വദേശിയായ ബോണ്ട മണി 1991-ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതൻ’ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ചെറിയ വേഷങ്ങളിൽ തിളങ്ങിയ നടൻ ഹാസ്യ നടനായി പ്രശസ്തനായി.സുന്ദര ട്രാവൽസ്, മറുദമല, വിന്നർ, വേലായുധം, സില്ല തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടി. 2019ൽ പുറത്തിറങ്ങിയ ‘തനിമൈ’ എന്ന ചിത്രത്തിലാണ് അദ്ദേഹം ഒടുവിൽ അഭിനയിച്ചത്.

Tags:    
News Summary - Comedian Bonda Mani dies at 60

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.