ചലച്ചിത്ര നിർമാതാവ് കെ. എസ്. ബൈജു പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവ് കെ.എസ്.ബൈജു പണിക്കർ(59) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഉത്രാടം തിരുനാൾ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

1987-ൽ വി.ആർ.ഗോപിനാഥ് സംവിധാനം ചെയ്ത ’ഒരു മെയ്‌മാസ പുലരിയിൽ’ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്. കൂടാതെ മലയാള ടെലിവിഷന്റെ ആദ്യകാലത്ത് നിരവധി സ്വതന്ത്ര ടെലിവിഷൻ പരിപാടികളുടെ നിർമാതാവായി പ്രവർത്തിച്ചിട്ടുണ്ട്. ഗോവ, തിരുവനന്തപുരം ചലച്ചിത്ര മേളകളിലെ നിറസാന്നിധ്യമാണ്. നിരവധി കലാ സൗഹൃദസംഘങ്ങളുടെ സാരഥിയായിരുന്നു. കേരള പ്രൈവറ്റ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാണ്.

വെള്ളറട ശ്രീഭവനിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുശീലന്റെ മൂത്തമകനാണ്. ഭാര്യ: ബിന്ദു കെ.ആർ.(സീനിയർ അക്കൗണ്ടന്റ്, സബ്ട്രഷറി, വെള്ളയമ്പലം). മക്കൾ: ജഗൻ ബി.പണിക്കർ, അനാമിക ബി.പണിക്കർ.

Tags:    
News Summary - cinema Serial Producer Baiju Panicker passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.