'പ്രിയ സുഹൃത്ത് ലാലേട്ടന്‍റെ മകന്​ ബെസ്റ്റ്​ വിഷസ്​'; ഹൃദയം ടീമിന്​ ആശംസകളുമായി ചിരഞ്ജീവി

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഹൃദയം' എന്ന ചിത്രത്തിന്​ ആശംസകളുമായി തെലുങ്ക്​ സൂപ്പർസ്റ്റാർ ചിരഞ്ജീവി. ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട്​ ട്വിറ്ററിലാണ്​ അദ്ദേഹം ആശംസകൾ അറിയിച്ചത്​.

'എന്‍റെ പ്രിയ സുഹൃത്ത് ലാലേട്ടന്‍റെ മകൻ പ്രണവിനും ഹൃദയം ടീമിനും എല്ലാ ആശംസകളും'. -ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെയായിരുന്നു റിലീസായത്​. ദര്‍ശന രാജേന്ദ്രന്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, തുടങ്ങിയവരാണ് ഹൃദയത്തിലെ മറ്റു താരങ്ങള്‍.

മേരി ലാന്‍റ്​ സിനിമാസ് ആൻഡ്​ ബിഗ് ബാങ് എന്‍റര്‍ടെയ്​ൻമെന്‍റ്​സിന്‍റെ ബാനറില്‍ ​ൈ​വശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ഹിഷാം അബ്​ദുൽ വഹാബ്, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, കോ പ്രൊഡ്യുസര്‍-നോബിള്‍ ബാബു തോമസ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

Tags:    
News Summary - chiranjeevi wishes pranav mohanlal for his next movie hridayam vineeth sreenivasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.