ബോളിവുഡ് താരം വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് ഛാവ. ഛത്രപതി സംഭാജി മഹാരാജിന്‍റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രം ഫെബ്രുവരി 14നാണ് തിയറ്ററിൽ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 11ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിങ്.
ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം 1681 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ വില്ലനായി, മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബായി എത്തുന്നത് അക്ഷയ് ഖന്നയാണ്.
അടുത്തകാലത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ വെച്ച് മികച്ച ഓപ്പണിങ് ആണ് ഛാവക്ക് ലഭിച്ചത്. മികച്ച പ്രതികരണങ്ങൾക്ക് ശേഷം മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയ സിനിമയെന്ന റെക്കോഡും ഛാവക്കുണ്ട്. ഇത് വിക്കിയുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമ കൂടിയാണ്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോൻസാലയെയി വേഷം ചെയ്തിരിക്കുന്നത് രശ്‌മിക മന്ദാനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.