ആറ് കഥകളുമായ് ചെരാതുകൾ; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

ആറു കഥകൾ ചേർന്ന 'ചെരാതുകൾ' എന്ന ആന്തോളജി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ലോക വനിതാ ദിനത്തിൽ ഉണ്ണി മുകുന്ദൻ, മാലാ പാർവതി, മെറീന മൈക്കൾ, ബാദുഷ, കണ്ണൻ താമരക്കുളം, അഞ്ജലി നായർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് നിർമാണം.

മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. ചിത്രം ഏപ്രിൽ മാസം പ്രദർശനത്തിനെത്തും.

Tags:    
News Summary - Cherathukal with six stories; Firstlook‌ poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.