''ഇങ്ങോട്ട് നോക്ക്, പിച്ചി പൂത്തത്.....''; 'ചട്ടമ്പി'യിലെ പ്രോമോ ഗാനം

ശ്രീനാഥ് ഭാസി നായകനാവുന്ന 'ചട്ടമ്പി' സിനിമയുടെ പ്രോമോ സോങ് പുറത്തിറങ്ങി. ഓണപ്പാട്ടായി ഒരുക്കിയിരിക്കുന്ന നാടൻ പാട്ട് ശീലുകൾ അടങ്ങിയ ഗാനത്തിലെ വരികൾ കൃപേഷ് എഴുതി ശേഖർ മേനോൻ സംഗീതം ചെയ്തതാണ്. പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസി തന്നെയാണ്. ഭീഷ്മപര്‍വ്വത്തിലെ പറുദീസാ ഗാനത്തിന് ശേഷം ഭാസി പാടുന്ന പാട്ടാണ് ഇത്.

Full View

ചിത്രത്തിന്റെ സംവിധാനം അഭിലാഷ് എസ്. കുമാറാണ്. ശ്രീനാഥ് ഭാസിക്കൊപ്പം ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവര്‍ ഒന്നിക്കുന്ന ചിത്രം ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ്‌ നിർമ്മിക്കുന്നത്. കഥ സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടേതാണ്. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് അലക്സ് ജോസഫ്. ചിത്രം അടുത്ത മാസം തീയേറ്ററുകളിൽ എത്തും.

ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ മുൻനിർത്തിയാണ് കഥ പറയുന്നത്. സിറാജ്, സന്ദീപ്, ഷനിൽ, ജെഷ്ന ആഷിം എന്നിവരാണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - സിറാജ്,. ചിത്ര സംയോജനം -ജോയൽ കവി, സംഗീതം -ശേഖർ മേനോൻ, കലാ സംവിധാനം -സെബിൻ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ -ജിനു പി കെ , ചമയം -റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം -മുരുഗൻ ലീ. പി.ആർ.ഓ - ആതിര ദിൽജിത്ത്.

Tags:    
News Summary - Chattambi film promo song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.