മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നർ ‘ചത്താ പച്ച: ദി റിങ് ഓഫ് റൗഡീസ്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അർജുൻ അശോകന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയത്. ലോക്കോ ലോബോ എന്ന കഥാപാത്രമായി, വിചിത്രമായൊരു ചിരിയോടെ നിൽക്കുന്ന അർജുന്‍റെ പോസ്റ്ററാണ് പുറത്തിറക്കിയത്.
നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന ചത്താ പച്ച ഇതിനകം 50 ദിവസത്തെ ഷൂട്ടിങ് ഫോർട്ട് കൊച്ചിയിലെ വ്യത്യസ്ത ഇടങ്ങളിലായി പൂർത്തിയാക്കിയിരിക്കുകയാണ്. നഗരത്തിന്റെ സാംസ്കാരിക ഭാവവും, WWE-സ്റ്റൈൽ റെസ്ലിങ്ങിന്റെ ആവേശവും ഒത്തുചേരുന്ന ചിത്രം ഇനി ശേഷിക്കുന്ന ഷെഡ്യൂളുകളിലേക്ക് കടക്കുകയാണ്.
രമേശ് & റിതേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്ന്, കാൻസ് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ സംവിധായകൻ ഷിഹാൻ ഷൗക്കത്ത് (ക്രിയേറ്റീവ് പ്രൊഡ്യൂസർ) സഹസ്ഥാപകനായ ' റിയൽ വേൾഡ് എന്റർടെയ്ൻമെന്റ് ' ആണ് ചിത്രം നിർമിക്കുന്നത്.
അർജുൻ അശോകനൊപ്പം റോഷൻ മാത്യു, വിഷാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. തിരക്കഥ സനൂപ് തൈക്കൂടം, ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ. സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകരായ ഷങ്കർ–എഹ്സാൻ–ലോയ് ആണ്.
അർജുൻ അശോകന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പ്രേക്ഷകരിൽ വലിയ ആവേശം സൃഷ്ടിക്കുമ്പോൾ, ചത്താ പച്ച മലയാള സിനിമയിലെ ഏറ്റവും വലിയ ആകാംക്ഷ ഉണ്ടാക്കുന്ന ചിത്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു. കൊച്ചിയുടെ കരുത്തും കലഹവും, റസ്ലിങ്ങിന്റെ വൈഭവവും ഒരുമിച്ച് നിൽക്കുന്ന ലോകം വരച്ചിടാനൊരുങ്ങുകയാണ് ചത്താ പച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.