Posted On
date_range Updated On
date_range അനുവിനെ തേടി കെവിനും ജിമ്മിയും; സീ യൂ സൂൺ ട്രെയിലർ
ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവ പ്രധാന വേഷത്തിലെത്തുന്ന ആമോസോൺ പ്രൈം പ്രീമിയർ ചിത്രം 'സീയു സൂണി'ന്‍റെ ട്രെയിലർ പുറത്ത്. മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഒന്നിന് പ്രീമിയർ ചെയ്യും. മഹേഷ് നാരായണന്‍ തന്നെയാണ് എഡിറ്റിങ്ങും നിർവഹിക്കുന്നത്.
വീഡിയോയിലൂടെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന ദുബൈയിലെ തന്‍റെ ബന്ധുവിന്‍റെ പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കഥയാണ് ചിത്രം പറയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു ചിത്രീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.