ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ സി. പ്രേം കുമാർ 96 എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. മെയ്യഴകന്‍, 96 എന്നീ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് തമിഴ്നാട്ടിലും കേരളത്തിലും ലഭിച്ചത്. ഇപ്പോഴിതാ '96' ഉം 'മെയ്യഴഗനും' ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുകയാണ് സംവിധായകൻ.
96 ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ 96 മാത്രമല്ല മെയ്യഴകനും റീമേക്ക് ചെയ്യാൻ താൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നാണ് സംവിധായകന്‍റെ മറുപടി. 'എന്റെ ചിത്രങ്ങള്‍ മനസ് കൊണ്ട് സ്വീകരിച്ചവരാണ് മലയാളികള്‍. മലയാളത്തില്‍ സിനിമ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ഉറപ്പായും ചെയ്യും. എന്റെ ജീവിതത്തിലെ ചില ഭാഗങ്ങള്‍ 96ല്‍ കാണാം. എനിക്ക് റിലേറ്റ് ചെയ്യാനാന്‍ സാധിക്കുന്ന കഥാപാത്രം ആണ് മെയ്യഴകന്‍. എന്റെ ജീവിതത്തില്‍ ഞാന്‍ വഴിയില്‍ കണ്ടുമുട്ടിയ കഥാപാത്രങ്ങളാണ് എന്റെ സിനിമയില്‍ ഉള്ളത്. ചിലര്‍ പറയുന്ന വാചകങ്ങള്‍ പോലും നമ്മുടെ കാഴ്ചപ്പാട് തന്നെ മാറ്റിയേക്കാം' പ്രേം കുമാർ പറഞ്ഞു.
സംഭാഷണങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് മെയ്യഴകന്‍ എന്ന് ഞാന്‍ കാര്‍ത്തിയോട് പറഞ്ഞു. എത്രയും പെട്ടെന്ന് ഈ സിനിമ ചെയ്യണം എന്ന് മാത്രമാണ് കഥ വായിച്ചിട്ട് കാര്‍ത്തി പറഞ്ഞത്. അരവിന്ദ് സ്വാമി അരുള്‍മൊഴി എന്ന കഥാപാത്രം ചെയ്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ സിനിമ തന്നെ ഞാന്‍ ഉപേക്ഷിക്കുമായിരുന്നു. ചെറുപ്പത്തിൽ തന്റെ പ്രിയപ്പെട്ട നടൻ നസീറുദ്ദീൻ ഷാ ആയിരുന്നു. ഇപ്പോൾ ഹിന്ദിയിൽ ഒരു തിരക്കഥ എഴുതിയിട്ടുണ്ടെന്നും അത് ബോളിവുഡ് നടന്മാർക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏത് സിനിമ എടുത്താലും അതിന് അതിന്റേതായ ഒരു അവസാനം ഉണ്ടാകും. പക്ഷേ, ആ കഥ അവിടെ അവസാനിക്കുന്നില്ല. വികാരങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ രണ്ടാം ഭാഗം ചെയ്യാന്‍ എനിക്കിഷ്ടമാണ്. 96 രണ്ടാം ഭാഗം വൈകാതെ സംഭവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.