ധ്യാൻ ശ്രീനിവാസന്‍റെ 'ബുള്ളറ്റ് ഡയറീസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ധ്യാൻ ശ്രീനിവാസൻ ബൈക്ക് റേസറാകുന്ന 'ബുള്ളറ്റ് ഡയറീസ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച ചിത്രത്തിലെ നായിക പ്രയാഗാ മാർട്ടിനാണ്. മലയോര ഗ്രാമ പശ്ചാത്തലത്തിൽ ബന്ധങ്ങളുടെ കഥ പറയുകയാണ് ചിത്രം.

ബീ ത്രീ എം ക്രിയേഷൻസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ രൺജി പണിക്കർ, ജോണി ആന്‍റണി, സുധീർ കരമന, അൽത്താഫ് സലിം, ശാലു റഹിം, കോട്ടയം പ്രദീപ്, ശ്രീലഷ്മി ശീകാന്ത് മുരളി, സന്തോഷ് കീഴാറ്റൂർ, നിഷ സാരംഗ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗാനങ്ങൾ - കൈതപ്രം, റഫീഖ് അഹമ്മദ്. സംഗീതം - ഷാൻ റഹ്മാൻ.

കലാസംവിധാനം -അജയൻ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - നസീർ കാരന്തൂർ, സഫി ആയൂർ. പ്രൊഡക്ഷൻ കൺട്രോളർ - അനിൽ അങ്കമാലി.

Tags:    
News Summary - bullet diaries film first look poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.