ആത്മഹത്യാകുറിപ്പ്​ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​ത്​ ബോളിവുഡ്​ താരം ജീവനൊടുക്കി

മുംബൈ: ബോളിവുഡ്​ താരം സന്ദീപ്​ നഹാർ ആത്മഹത്യ ചെയ്​തു. കാരണം വ്യക്​തമാക്കിക്കൊണ്ടുള്ള പത്ത്​ മിനിറ്റ്​ നീണ്ട ​വിഡിയോ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​തതിന്​ ശേഷമാണ്​ താരം ആത്മഹത്യചെയ്​തത്​. മുംബൈയിലെ ഗൊറേഗാവിലുള്ള സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ താരത്തെ കണ്ടെത്തിയതായി ടൈംസ്​ നൗ റിപ്പോർട്ട്​ ചെയ്യുന്നു. സുഷാന്ത്​ സിങ്​ രജ്​പുത്​ നായകനായ എം.എസ്​ ധോണി ദ അൺടോൾഡ്​ സ്​റ്റോറി, അക്ഷയ്​ കുമാറി​െൻറ കേസരി തുടങ്ങിയ ചിത്രങ്ങളിൽ സന്ദീപ്​ അഭിനയിച്ചിട്ടുണ്ട്​.

ദാമ്പത്യ ജീവിതത്തിലെ പ്രശ്​നങ്ങളാണ്​ ത​െൻറ ആത്മഹത്യക്ക്​ കാരണമെന്ന്​ താരം വിഡിയോയിൽ പറയുന്നുണ്ട്​. സംഭവത്തിൽ കേസെടുത്ത മുംബൈ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. ഇത്ര വലിയ നീക്കത്തിന്​​ മുതിർന്നതി​െൻറ ഉത്തരാവദിത്തം ഒരിക്കലും ത​െൻറ കുടുംബാംഗങ്ങ​ൾക്കല്ലെന്നും താൻ കഴിഞ്ഞ കുറച്ചുകാലമായി വ്യക്​തിപരമായതും ജോലിയുമായി ബന്ധപ്പെട്ടുമുള്ള ഒരുപാട്​ പ്രശ്​നങ്ങൾ അനുഭവിച്ചുവരികയാണെന്നും വിഡിയോയിൽ സന്ദീപ്​ വ്യക്​തമാക്കുന്നു.


ത​െൻറ ഭൂതകാലത്തെ പ്രശ്​നങ്ങൾ ചികഞ്ഞ്​ എല്ലാദിവസവും ത​െൻറ ഭാര്യ കാഞ്ചൻ ശർമ തന്നോട്​ വഴക്കിടാറുണ്ടെന്നും താരം ആരോപിച്ചു. 'ഇത്​ അവളുടെ തെറ്റല്ല. അവളുടെ സ്വഭാവം തന്നെ അതാണ്​. എല്ലാം സാധാരണമാണെന്ന തോന്നൽ. പക്ഷെ എനിക്ക്​ അതൊന്നും സാധാരണമായിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, എ​െൻറ ജീവിതം പൂർണ്ണമായും മാറി. എന്നിരുന്നാലും, ഞാൻ ആരുമായും എ​െൻറ പ്രശ്​നങ്ങൾ പങ്കുവെച്ചിട്ടില്ല. എ​െൻറ ജീവിതത്തിൽ എല്ലാം ശരിയാണെന്നാണ്​ ആളുകളുടെ തോന്നൽ. ഭാര്യ 100 തവണയെങ്കിലും ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നതായും" നഹർ പറഞ്ഞു.

ത​െൻറ പ്രശ്‌നങ്ങൾക്ക് പരിഹാരമായി ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നുവെന്നും നഹർ കുറിച്ചു., എന്നാൽ പിന്നീട് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ കുറച്ച് സമയം കൂടി നൽകാൻ താരം തീരുമാനിച്ചു. "... ഇപ്പോൾ, ഈ ജീവിതം എനിക്ക്​ നരകം മാത്രം കാണിച്ചു തന്നതിനാൽ സന്തോഷത്തോടെ ഇൗ ചുവടുവെപ്പ്​ ഞാൻ സ്വീകരിക്കേണ്ടതുണ്ട്," -അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ത​െൻറ മരണത്തിന്​ ഭാര്യ കാഞ്ചനെ ഒരിക്കലും കുറ്റപ്പെടുത്തരുതെന്ന് പറഞ്ഞ് താരം ആത്മഹത്യ കുറിപ്പ്​ അവസാനിപ്പിച്ചു. 

Full View

Tags:    
News Summary - Bollywood actor Sandeep Nahar ends life leaves long suicide note on Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.