മുംബൈ: ഭോജ്പുരി നടി അനുപമ പഥകിനെ (40) മരിച്ച നിലയിൽ കണ്ടെത്തി. മുംബെെയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആഗസ്റ്റ് രണ്ടിനാണ് സംഭവം.
അനുപമയുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മുംബൈയിലെ പ്രൊഡക്ഷൻ കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാൽ അത് തിരിച്ച് ലഭിച്ചില്ലെന്നുമാണ് കുറിപ്പിലുള്ളത്.
മരിക്കുന്നതിെൻറ തലേ ദിവസം ഇവർ ഫേസ്ബുക്കിൽ ലൈവായി സംസാരിച്ചിരുന്നു. താൻ ചതിക്കപ്പെട്ടെന്നും ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നും അവർ സൂചിപ്പിച്ചിരുന്നു. ആത്മഹത്യ പ്രവണതയെ കുറിച്ചോ നിങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചോ സുഹൃത്തുക്കളോട് സംസാരിച്ചാൽ അവർ നിങ്ങളെ അകറ്റി നിർത്തുകയാണ് ചെയ്യുകെയന്നും മറ്റുള്ളവരുടെ പ്രശ്നങ്ങളെ കളിയാക്കി ചിരിക്കുമെന്നും അനുപമ പറഞ്ഞിരുന്നു.
ബിഹാർ സ്വദേശിയായ അനുപമ ടെലിവിഷൻ സീരിയലുകളിലൂടെയാണ് സിനിമയിൽ എത്തിയത്. അനുപമയുടെ മരണത്തിൽ കശ്മീര പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.