ഭാവനയെ പ്രധാനകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'ഹണ്ട്' ഒ.ടി.ടിയിലേക്ക്. ഒരു വർഷം മുമ്പാണ് തിയറ്ററുകളിലെത്തിയത്. പാരാനോർമൽ ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രം ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റിന് ശേഷം ഭാവന- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം കൂടിയാണ്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മേയ് 23ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ഒരു മെഡിക്കൽ കോളേജ് ക്യാംപസിന്റെ പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നത്. കീർത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഭാവന അവതരിപ്പിക്കുന്നത്. പൊതുവെ ശാസ്ത്രത്തിലും യുക്തിയിലും വിശ്വസിക്കുന്ന കീർത്തിയുടെ യാദൃശ്ചികമായ ഒരു അതീന്ദ്രിയ അനുഭവത്തിലൂടെയാണ് 'ഹണ്ട്' മുന്നോട്ട് പോകുന്നത്.
ഭാവന, ചന്തുനാഥ്, രഞ്ജി പണിക്കർ, അദിതി രവി, അനു മോഹൻ, നന്ദു, അജ്മൽ, ഡൈൻ ഡേവിസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നിഖിൽ ആനന്ദാണ് ചിത്രത്തിന്റെ തിരക്കഥ. ഹണ്ടിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സന്തോഷ് വർമ്മയും ഹരിതാ രായണനുമാണ്. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം ജാക്സൻ ജോൺസണാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.