ബഡ്ജറ്റ് 150 കോടി? മലയാളത്തിലെ ഏറ്റവു വലിയ പരാജയമായി മാറിയ ബാറോസ് നേടിയത്..

മലയാളത്തിനെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബാറോസ്. അഞ്ച് വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ 2024 ഡിസംബറിലാണ് ചിത്രം തിയറ്ററിലെത്തിയത്. മോശം അഭിപ്രായമാണ് സിനിമിക്ക് ആദ്യ ദിനം മുതൽ ലഭിച്ചത്. നിലവിൽ ഒ.ടി.ടിയിലെത്തിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് പരാജയമാണെന്നാണ് കളക്ഷൻ സൂചിപിക്കുന്നത്. 

150 കോടിയോളം മുതൽ മുടക്കിയാണ് ചിത്രം പുറത്തിറക്കിയതെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ബോക്സ് ഓഫീസിൽ നിന്നും ചിത്രം 30 കോടി പോലും നേടാതെയാണ് തിയെറ്റർ വിട്ടത്. ആകെ 18.2 കോടിയാണ് ചിത്രത്തിന്‍റെ ലോകമെമ്പാടുമുള്ള കളക്ഷൻ. ബജറ്റിന്റെ 10 ശതമാനം മാത്രമേ ബാറോസിന് തിരിച്ചുപിടിക്കാൻ സാധിച്ചിട്ടുള്ളൂ. ഇതോടെ മലയാളം ഇൻഡസ്ട്രിയിലെ ഏറ്റവും നഷ്‌ടമുണ്ടാക്കിയ ചിത്രമായി ബാറോസ് മാറി.

കേരളത്തിൽ നിന്ന് 11 കോടിയാണ് ബാറോസ് നേടിയത്. ഓവർസീസിൽ നിന്ന് 5.7 കോടി നേടിയ ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നും വെറും 1.6 കോടിയാണ് സ്വന്തമാക്കിയത്. ഒ.ടി.ടിയിലെത്തിയതിന് ശേഷം ട്രോളുകളിലെല്ലാം ബാറോസ് നിറഞ്ഞ് നിൽക്കുന്നുണ്ട്.

Tags:    
News Summary - Barroz only collected 18 crore from box office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.