‘ഓ​ള്‍ ക്വ​യ​റ്റ് ഓ​ണ്‍ ദ ​വെ​സ്റ്റേ​ണ്‍ ഫ്ര​ണ്ട്’ സംവിധായകൻ എഡ്‍വാർഡ് ബർഗർ മികച്ച സംവിധായകനുള്ള ബാഫ്റ്റ പുരസ്കാരവുമായി

ബാഫ്റ്റ: ഏഴ് പുരസ്കാരങ്ങൾ ജർമൻ ചിത്രത്തിന്

ലണ്ടൻ: ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡില്‍ ഏഴ് പുരസ്കാരങ്ങള്‍ സ്വന്തമാക്കി ജർമന്‍ ചരിത്ര സിനിമയായ ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്. മികച്ച സംവിധായകന്‍, മികച്ച സിനിമ, ഇംഗ്ലീഷ് ഇതര ഭാഷയിലെ മികച്ച ചിത്രം എന്നിവ ഉള്‍പ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് നേടിയത്.

അഞ്ച് ബാഫ്റ്റ പുരസ്കാരങ്ങള്‍ നേടിയ, 1988ല്‍ പുറത്തിറങ്ങിയ സിനിമ പാരഡീസോയുടെ റെക്കോഡാണ് ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് തകര്‍ത്തത്. കോളിന്‍ ഫാരെല്‍ അഭിനയിച്ച ദ ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നേടി.

Tags:    
News Summary - BAFTA: Seven awards for German film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.