മലയാള സിനിമയുടെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബാലന്‍- ദി ബോയ്'. ചിത്രത്തിന്റെ മാർക്കറ്റിങ് പ്രീമിയർ ഇന്ന് കാൻ ഫിലിം ഫെസ്റ്റിവലിൽ നടക്കും. ഇതിന്റെ ഭാഗമായി കാനിലെ പ്രൊഡ്യൂസേഴ്സ് ക്ലബ്ബിൽ വെച്ച് ലോകപ്രശസ്ത സംവിധായകൻ പാൻ നളിനുമായി ചിദംബരവും നിർമ്മാതാവ് ശൈലജ ദേശായി ഫെന്നും കൂടിക്കാഴ്ച നടത്തി.
ഗുജറാത്തിൽ നിന്നുള്ള പാൻ നളിൻ, സംസാര, ചെല്ലോ ഷോ (ഓസ്കാർ ഒഫീഷ്യൽ എൻട്രി 2023) തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച തങ്ങൾക്ക് അവിസ്മരണീയമായ അനുഭവമാണെന്ന് ബാലൻ ടീം പങ്കുവെച്ചു.
ഐഡന്റിറ്റി, അതിജീവനം, അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം എന്നിവയാണ് പ്രമേയമെന്ന് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ അറിയിച്ചു. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഈ ചിത്രം അന്താരാഷ്ട്ര സിനിമാ വിദഗ്ധരുടെ മുന്നിലാണ് കാനിൽ പ്രദർശിപ്പിക്കുന്നത്.
കെ.വി.എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ. നാരായണ, ശൈലജ ദേശായി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകൻ ജിത്തു മാധവനാണ് സിനിമയുടെ രചന നിർവഹിച്ചത്. തന്‍റെ ഹൃദയത്തിൽ കാൻസിന് വളരെ വ്യക്തിപരമായ സ്ഥാനമുണ്ടെന്നും 2022-ൽ കാൻസിൽ വന്നപ്പോൾ അടുത്ത തവണ താൻ വരുന്നത് തന്‍റെ സിനിമയുമായായിരിക്കുമെന്ന് തീരുമാനിച്ചിരുന്നുവെന്നും നിർമാതാവ് ശൈലജ ദേശായി ഫെൻ പറഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കാൻ ബാലൻ സിനിമക്ക് കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.ലോകത്തിന് അവഗണിക്കാൻ കഴിയാത്ത ജോലിയാണ് മലയാള സിനിമ ചെയ്യുന്നതെന്നും ബാലൻ വെറുമൊരു സിനിമയല്ല, ഒരു പ്രസ്താവനയാണെന്നും സഹനിർമാതാവായ കെ.വെങ്കട് നാരായണ പറഞ്ഞു.
ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.