കോട്ടയം: സംവിധായകൻ ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിൽ അഞ്ചംഗ സംഘത്തിന്‍റെ ആക്രമണം. സംഭവത്തിൽ മേക്കപ്പ് ആർട്ടിസ്റ്റിന് പരിക്കേറ്റു. ചെമ്പ് ക്രാംപള്ളി മിഥുൻ ജിത്തിനാണ് പരിക്കേറ്റത്.
മറവൻതുരുത്ത് പഞ്ഞിപ്പാലത്തിന് സമീപമായിരുന്നു ഷൂട്ടിങ്. ഫോൺ ചെയ്യാനായി ഷൂട്ടിങ് സ്ഥലത്തുനിന്ന് പുറത്തിറങ്ങിയ മിഥുനെ മുഖം മറച്ച് എത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
ഇയാളുടെ തലക്ക് പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.