ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം ‘അറ്റ്’ന്‍റെ ട്രെയിലർ പുറത്ത്. കൊച്ചിയിൽ നടന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ മലയാളത്തിലെ നിരവധി പ്രമുഖർ പങ്കെടുത്തു. പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പതിവ് ശൈലിയിൽ നിന്നെല്ലാം മാറി ഒരു പക്കാ ആക്ഷൻ ടെക്നോ ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
ഡാർക്ക് വെബ്ബിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗംഭീര വിഷ്വലുകള്‍ കൊണ്ട് സമ്പന്നമാണ് ട്രെയിലർ. ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഇമോഷണൽ രംഗങ്ങളും ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് ഇന്റര്‍നാഷനല്‍ ലെവലില്‍ ഒരു ചിത്രമായിരിക്കും അറ്റ് എന്നാണ് ട്രെയിലര്‍ പുറത്തിറങ്ങയിതിനു പിന്നാലെയുള്ള പ്രതികരണങ്ങള്‍. കൊച്ചുറാണി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രം ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആദ്യ മലയാള സിനിമയാണെന്ന പ്രത്യേകതകൂടിയുണ്ട്.
ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവർക്കൊപ്പം ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍,വിനീത് പീറ്റർ, കാവ്യ, അഭിലാഷ്, അക്ഷര രാജ്, തോമസ് കുരുവിള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ കഥ, എഡിറ്റിങ് എന്നിവ സംവിധായകൻ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. രവിചന്ദ്രന്‍ ആണ് കാമറ. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുമ്പോൾ സൈബർ സിസ്റ്റംസ് ആണ് വേൾഡ് വൈഡ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 13ന് തിയറ്ററുകളിൽ എത്തും. പി.ആർ.ഒ: പി.ശിവപ്രസാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.