മോഹൻദാസ്
‘2018’ലെ കലാസംവിധാന മികവിൽ മോഹന്‍ദാസിന് നേട്ടം
മണ്ണാര്‍ക്കാട്: ജൂഡ് ആന്റണി സംവിധാനംചെയ്ത ‘2018’ എന്ന ചിത്രത്തിലെ മികവിന് മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ മണ്ണാര്‍ക്കാട് മുക്കണ്ണം പള്ളക്കോട്ടില് വീട്ടില്‍ മോഹന്ദാസിനിത് അർഹിക്കുന്ന അംഗീകാരം. 24 വര്‍ഷം മുമ്പ് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ സിനിമയില്‍ കലാസംവിധാന സഹായിയായാണ് മോഹന്‍ദാസിന്റെ അരങ്ങേറ്റം. ഇതിനകം 38 സിനിമകള്‍ക്ക് കലാസംവിധാനമൊരുക്കി. കലാഭവന്‍ മണിയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ, ബിജു വര്‍ക്കി സംവിധാനംചെയ്ത ‘ഓറഞ്ച്’ എന്ന ചിത്രത്തിലാണ് സ്വതന്ത്ര കലാസംവിധായകനായത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമായി. തത്സമയം ഒരു പെണ്‍കുട്ടി, സ്പാനിഷ് മസാല, ഡയമണ്ട് നെക് ലെസ്, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും തുടങ്ങിയവ ഉദാഹരണം. ഏറെ ശ്രദ്ധിക്കപ്പെട്ട മാമാങ്കം, ലൂസിഫര്‍, അയ്യപ്പനും കോശിയും എന്നിവയിലൂടെ മികവ് തെളിയിച്ചു. ആദ്യമായാണ് സംസ്ഥാന പുരസ്കാരം ലഭിക്കുന്നതെന്നും ഏറെ സന്തോഷമുണ്ടെന്നും മോഹന്‍ദാസ് പറഞ്ഞു. ഗോപാലന്-മാധവി ദമ്പതികളുടെ മകനാണ് മോഹന്‍ദാസ്. നൃത്താധ്യാപികയായ രജിതയാണ് ഭാര്യ. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഐശ്വര്യ, മൂന്നാം ക്ലാസ് വിദ്യാര്‍ഥി അഭിഷേക് എന്നിവരാണ് മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.