പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ശ്യാം കൃഷ്ണൻ തിരക്കഥയും സംവിധാനവും ചെയ്യുന്ന സർവൈവൽ ത്രില്ലർ ചിത്രം അപ്സരയുടെ ഫസ്റ്റലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ പ്രശസ്തനായ സെന്ന ഹെഗ്ഡയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ശ്യാം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
100 സ്റ്റോറീസിന്റെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, അലൻ ചേറമ്മേൽ, ശരത് വിഷ്ണു ഗോപാൽ, കിൻഡർ ഓലിക്കൻ, ഷിജേഷ് ചന്ദ്രൻ, ബോബി, അഖില രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സാമുവൽ എബി, ഗാനരചന ജയകുമാർ ചെങ്ങമനാട്, ബാൽ ആന്റണി പാപ്പു, പ്രൊഡക്ഷൻ കൺട്രോളർ പ്രമോദ് ചന്ദ്രൻ, ആർട്ട് മുരളി ബി, അമലേഷ്, സഹ സംവിധാനം സുമേഷ് എസ് എസ്, വൈശാഖ് എംഎസ്, മേക്കപ്പ് സുരേഷ് ചെമ്മനാട് എന്നിവരാണ് ചിത്രത്തിൽ പങ്കാളികളായിരിക്കുന്നത്, ചിത്രം ഒടിടി റിലീസ് ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.