'അപ്പുവിന്‍റെ സത്യാന്വേഷണം' ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ റിലീസ്​ ചെയ്യും

സോഹൻലാൽ സംവിധാനം ചെയ്‌ത 'അപ്പുവിന്‍റെ സത്യാന്വേഷണം' ഒ.ടി.ടി പ്ലാറ്റ്​ ഫോമിൽ റിലീസ്​ ചെയ്യും.നീ സ്​ട്രീം എന്ന ഒ.ടി.ടി പ്ലാറ്ഫോമിലൂടെ ജൂലൈ 10, ഉച്ചക്ക് 2.30 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യക്ക് പുറത്തു എല്ലാ രാജ്യങ്ങളിലും ആമസോൺ പൈമിലും അതിനു പുറമെ Google Play , iTunes, Apple TV എന്നീ പ്ലാറ്ഫോമുകളിലും ചിത്രം കാണാവുന്നതാണ്.

കുട്ടികളും, മാതാപിതാക്കളും, അധ്യാപകരും ഒരുപോലെ കണ്ടിരിക്കേണ്ട ചിത്രമാണിത്.  മാസ്റ്റർ റിഥുൻ അപ്പുവായും, അപ്പുവിന്‍റെ അപ്പൂപ്പൻ ഗാന്ധിയൻ നാരായണൻ എഴുത്തച്ഛനായി എ.വി അനൂപും വേഷമിടുന്നു. മെഡിമിക്​സിന്‍റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ്  എ.വി. അനൂപ്.

2019 ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡും, മികച്ച വസ്ത്രാലങ്കാരത്തിനുള്ള കേരള ഫിലിം ക്രിറ്റിക്സ് അവർഡും ഉൾപ്പടെ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും ഈ ചിത്രം നേടിയിട്ടുണ്ട്.

അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണന്‍റെ അവസാന നാളുകളിലെ ചിത്രം കൂടിയാണ് ഇത്. ശ്രീവത്സൻ ജെ മേനോൻ ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.. കഥ, തിരക്കഥ - രാജു രംഗനാഥ്‌, വസ്ത്രാലങ്കാരം - ഇന്ദ്രൻസ്‌ ജയൻ, മേക്കപ്പ് - പട്ടണം റഷീദ്, കലാസംവിധാനം - അരുൺ വെഞ്ഞാറമൂട്. മീര വാസുദേവ് (തന്മാത്ര ഫെയിം), സുധീർ കരമന, മണിയൻപിള്ള രാജു, സുനിൽ സുഖദ, സരയൂ, നീന കുറുപ്പ് എന്നിവർ ആണ് മറ്റ് പ്രധാന കാഥാപത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

എ.വി.എ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എ.വി അനൂപും ഇ4 എന്‍റർടെയ്​ൻമെന്‍റിൻ ബാനറിൽ മുകേഷ് ആർ മേത്തയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി വി സാരഥി ആണ് ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസർ. മാസ്റ്റർ റിഥുൻ, എ.വി അനൂപ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരിയുടെയും, തെറ്റിന്‍റെയും വഴിയിൽ ഏതു തിരഞ്ഞെടുക്കണമെന്നുള്ള അപ്പുവിന്‍റെ ആത്മസംഘർഷത്തിലൂടെയുള്ള യാത്രയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Tags:    
News Summary - Appuvinte Sathyanweshanam movie releasing in ott

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.