'ഗ്യാങ്സ് ഓഫ് ഫൂലാൻ' എന്ന സിനിമയുമായി ആപ്പിൾട്രീ സിനിമാസ് ചലച്ചിത്ര ലോകത്തേക്ക്​

കൊച്ചി: എഴുത്തുകാരനും പ്രവാസി വ്യവസായിയും സംവിധായകനുമായ സജിൻ ലാലിന്‍റെ നേതൃത്വത്തിലുള്ള ആപ്പിൾ ട്രീ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനവും കമ്പിനി ലോഞ്ചിങും നടന്നു. ചലച്ചിത്ര നിർമാതാവും പ്രൊജക്ട് ഡിസൈനറുമായ എൻ.എം. ബാദുഷ ഉദ്ഘാടനം ചെയ്തു. അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്​തു. സംവിധായകന്‍ സജിൻ ലാൽ കഥ, തിരക്കഥ സംവിധാനം നിര്‍വ്വഹിക്കുന്ന 'ഗ്യാങ്സ് ഓഫ് ഫൂലാൻ' എന്ന ചിത്രമാണ് പ്രഖ്യാപിച്ചത്. ഗാന രചയിതാവ് രാജീവ് ആലുങ്കൽ ആദ്യമായി സംഗീത സംവിധായകനാകുന്ന ചിത്രം കൂടിയാണിത്.

ദുബൈയിലെ പത്തോളം വരുന്ന പ്രവാസി വ്യവസായികളുടെ കൂട്ടായ്മയാണ് 'ആപ്പിൾട്രീ സിനിമാസ്'. ചടങ്ങില്‍ ചലച്ചിത്ര താരം അന്ന രേഷ്മ രാജൻ, ഹിമ ശങ്കർ, സംവിധായകൻ ഫാസിൽ കാട്ടുങ്കൽ, ജയകൃഷ്ണൻ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാർഡ്, ബി.വി. അരുൺകുമാർ തുടങ്ങിയവരും പങ്കെടുത്തു. 

Tags:    
News Summary - Apple tree cinemas launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.