അബ്​ദുല്ലക്കുട്ടി ദൃശ്യം കണ്ടതെങ്ങനെ? നീണ്ട തർക്കങ്ങൾക്കൊടുവിൽ അതിനൊരു തീരുമാനമായി

ജിത്തു ജോസഫ്​ സ​ംവിധാനം ചെയ്​ത ദൃശ്യം സിനിമ മികച്ച പ്രേക്ഷക പിന്തുണയുമായി മുന്നേറുകയാണ്​. ഇതിനിടെയാണ്​ ബി.ജെ.പി ദേശീയ വൈസ്​പ്രസിഡന്‍റ്​ എ.പി.അബ്​ദുല്ലക്കുട്ടി ദൃശ്യം കണ്ടു എന്നുപറഞ്ഞ്​ സമൂഹമാധ്യമത്തിൽ പോസ്റ്റ്​ പങ്കുവച്ചത്​. സിനിമയെപറ്റി മികച്ച അഭിപ്രായമാണ്​ അബ്​ദുല്ലക്കുട്ടി പങ്കുവച്ചത്​.


'ജിത്തു ജോസഫ്, നിങ്ങളുടെ ദൃശ്യം 2 കണ്ടു. Flight ൽ ദില്ലിയാത്രക്കിടയിൽ മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്. BJP ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു. സിനിമ സംവിധായകന്‍റെ കലയാണ്. ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും. അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമ. വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു' എന്നായിരുന്നു അബ്​ദുല്ലക്കുട്ടിയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​.

Full View

പോസ്റ്റിൽ നൽകിയ അമിത വിശദീകരണമാണ്​ അബ്​ദുല്ലക്കുട്ടിക്ക്​ വിനയായത്​. വിമാനത്തിൽവച്ച്​ സിനിമ കാണണമെങ്കിൽ അത്​ തീർച്ചയായും വ്യാജ പതിപ്പാണെന്ന്​ ആരോപിച്ച്​ കുറേപ്പോർ രംഗത്തുവന്നു. അബ്​ദുല്ലക്കുട്ടി സിനിമയുടെ വ്യാജ പതിപ്പിന്​​ പ്രോത്സാഹനം നൽകുന്നെന്നും വിമർശകർ ആരോപിച്ചു. 'ടെലിഗ്രാമിൽ നിന്ന്​ ലീക്കായ കോപ്പി ആണോ കണ്ടത്. പാവങ്ങൾ ആമസോണിൽ കാണുമ്പോ നിങ്ങളെ പോലുള്ളവർ സിനിമ വ്യവസായത്തെ തകർക്കാൻ മുന്നോട്ട് ഇറങ്ങിയാൽ എന്താ ചെയ്യുക' -എന്നാണ്​ ഒരാൾ ചോദിച്ചത്​.


സംഭവത്തിൽ അബ്​ദുല്ലക്കുട്ടിയെ പിന്തുണച്ചും നിരവധിപേർ രംഗത്തുവന്നിരുന്നു. അവസാനം അബ്​ദുല്ലക്കുട്ടിതന്നെ കാര്യങ്ങൾ വിശദമാക്കി രംഗത്തുവരികയായിവുന്നു. ദൃശ്യം റിലീസ്​ ആയ ആമസോൺ പ്രൈമിൽ ഡൗൺലോഡ്​ ഓപ്​ഷൻ ഉണ്ടെന്നും അങ്ങിനെ ഡൗൺലോഡ്​ ചെയ്​ത സിനിമയാണ്​ വിമാനത്തിൽ ഇരുന്ന്​ കണ്ടതെന്നുമാണ്​ അബ്​ദുല്ലക്കുട്ടി കുറിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.