അല്ലു സിരിഷിെൻറ ആറാമത് ചിത്രത്തിൽ നായികയായി അനു ഇമ്മാനുവല്‍
നടന്‍ അല്ലു അര്‍ജുെൻറ സഹോദരന്‍ അല്ലു സിരിഷ് നായകനാവുന്ന പുതിയ ചിത്രത്തിെൻറ പ്രീലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളി താരം അനു ഇമ്മാനുവല്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിരിഷിെൻറ ജന്മദിനമായ മെയ് 30 ന് പുറത്തിറക്കും. ടൈറ്റിലും ഈ ദിവസമാണ് പുറത്തിറക്കുക. 'വിജേത' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാകേഷ് ശാസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജിഎ 2 പിക്ചേഴ്സിെൻറ ബാനറില്‍ താരത്തിെൻറ പിതാവ് അല്ലു അരവിന്ദാണ് ചിത്രം നിര്‍മിക്കുന്നത്. സിരിഷിെൻറ ആറമത്തെ ചിത്രമാണിത്. പ്രീലുക്ക് ട്വിറ്ററില്‍ 'സിരിഷ് 6' എന്ന ഹാഷ്ടാഗില്‍ ഇതിനോടകം വൈറലായി. അല്ലു സിരിഷിെൻറ അവസാന ചിത്രം 'എ.ബി.സി.ഡി' പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷമായി.
സിരിഷിെൻറ 'വിലയതി ശരാബ്' എന്ന ഒരു ഹിന്ദി സിംഗിള്‍ വൈറലായിരുന്നു. ഇതിനോടകം വിഡിയോക്ക് 100 ദശലക്ഷം കാഴ്ച്ചക്കാരെ ലഭിച്ചു. നേരത്തെ മലയാളത്തിൽ മോഹന്‍ലാലിനൊപ്പം '1971 ബിയോഡ് ദി ബോര്‍ഡര്‍' എന്ന ചിത്രത്തില്‍ അല്ലു സിരിഷ് പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.