'കാട്ടാളൻ' ഇനി തായ്‌ലൻഡിൽ; ചിത്രീകരണം ആരംഭിച്ചു

മാർക്കോ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ വൻവിജയത്തിനു ശേഷം ക്യൂബ്സ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഇന്ന് മുതൽ തായ്ലഡിൽ ആരംഭിച്ചു. മൂന്നാഴ്ച്ചയോളം നീണ്ടുനിൽക്കുന്നതാണ് തായ്ലഡിലെ ചിത്രീകരണം. തുടർന്ന് ചിത്രീകരണം ഇടുക്കിയിൽ പുനരാരംഭിക്കും.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആന്‍റണി വർഗീസ് പെപ്പെ, ജഗദീഷ്, കബീർദുഹാൻ സിങ്ങ് ഉൾപ്പടെ സിനിമയിലെ പ്രധാന താരങ്ങളൊക്കെ തായ്ലഡ് ഷെഡ്യൂളിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമായും ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്.

ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. സിദ്ദിഖ്, ആൻസൺ പോൾ എന്നിവരടക്കം അടക്കം മലയാളത്തിലേയും ബോളിവുഡിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിൽ പെപ്പെ 'ആന്‍റണി വർഗ്ഗീസ്' എന്ന പേരിൽ തന്നെയാണ് ചിത്രത്തിൽ എത്തുന്നത്.

സമീപകാലത്ത് കന്നഡ സിനിമകളിലെ സംഗീതവും സംഗീത സംവിധായകരും ഇൻഡ്യൻ ചലച്ചിത്ര രംഗത്ത് വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിലെ പ്രശസ്തനായ അജനീഷ് ലോകനാഥാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. അരങ്ങിലും അണിയറയിലും ഇൻഡ്യയിലെ പ്രമുഖ ഭാഷകളിലെ മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ആകർഷകമായ ചിത്രത്തെ ഒരു പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുക. സംഭാഷണം - ഉണ്ണി. ആർ. ഛായാഗ്രഹണം - രണ ദേവ്. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. കലാസംവിധാനം സുനിൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ സ്റ്റിൽസ് - അമൽ സി. സദർ. ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. 

Tags:    
News Summary - Antony Varghese Kattalan Movie Begins Thailand Schedule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.