'അഞ്ചില്‍ ഒരാള്‍ തസ്‌കരന്' സത്യജിത് റേ അവാര്‍ഡുകള്‍

സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത 'അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍' എന്ന ചിത്രത്തിന് സത്യജിത്ത് റേ ഗോള്‍ഡന്‍ ആര്‍ക്കിന്റെ മൂന്ന് അവാര്‍ഡുകള്‍. മികച്ച ഫാമിലി ത്രില്ലറിനുള്ള അവാർഡ്, ചിത്രത്തിലെ നായകനായ സിദ്ധാര്‍ഥ് രാജന് മികച്ച പുതുമുഖ നായകനുള്ള അവാർഡ്, അജയ് ജോസഫിന് മികച്ച പുതുമുഖ സംഗീത സംവിധായകനുള്ള അവാർഡ് എന്നിവയാണ് കരസ്ഥമാക്കിയത്.

ജയശ്രീ സിനിമാസിന്റെ ബാനറില്‍ പ്രതാപന്‍ വെങ്കടാചലം, ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് 'അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍'ന്റെ നിര്‍മ്മാണം. കഥ, സംവിധാനം സോമന്‍ അമ്പാട്ട്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള സോമന്‍ അമ്പാട്ടിന്റെ പുതിയ ചിത്രമാണിത്.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍-എസ്. വെങ്കട്ടരാമന്‍. തിരക്കഥ, സംഭാഷണം- ജയേഷ് മൈനാഗപ്പള്ളി. സ്‌ക്രിപ്റ്റ് അസോസിയേറ്റ്- പ്രസാദ് പണിക്കര്‍.

ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, പുതുമുഖം സിദ്ധാര്‍ത്ഥ് രാജന്‍, ഹരീഷ് പേരടി, ഹരീഷ് കണാരന്‍, തിരു, ശിവജി ഗുരുവായൂര്‍, പാഷാണം ഷാജി, സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി, അരിസ്‌റ്റോ സുരേഷ്, ശ്രവണ, അംബിക, നീന കുറുപ്പ്, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

മണികണ്ഠന്‍ പി.എസ്. ഛായാഗ്രഹണവും സന്ദീപ് നന്ദകുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പി.കെ. ഗോപി, പി.ടി. ബിനു എന്നിവരാണ് ഗാനരചന. ഷെബീറലി കലാസംവിധാനവും സജി കൊരട്ടി ചമയവും രാധാകൃഷ്ണന്‍ മങ്ങാട്ട് വസ്ത്രാലങ്കാരവും അനില്‍ പേരാമ്പ്ര നിശ്ചല ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

വിനോദ് പ്രഭാകര്‍ (സാമ)സംഘട്ടന സംവിധാനം. നൃത്തം- സഹീര്‍ അബ്ബാസ്, പരസ്യകല- സത്യന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- നസീര്‍ കൂത്തുപറമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- വിപിന്‍ മാത്യു പുനലൂര്‍

Tags:    
News Summary - Anjil Oraal Thaskaran wins Satyajit Ray Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.