ഇന്ത്യൻ-ഹംഗേറിയൻ ചിത്രകാരി അമൃത ഷേർ ഗില്ലിന്‍റെ ജീവിതത്തിൽ നിന്നും കലയിൽ നിന്നും പ്രജോതനമുൾക്കൊണ്ട് മീരാ നായർ സംവിധാനം ചെയ്യുന്ന അമ്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. മീരാ നായർ തന്‍റെ സമൂഹമാധ്യമ പേജിലാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുന്നത്.
ബാഡ് ഗേൾ എന്ന സിനിമയിലൂടെ പരിചിതയായ അഞ്ജലി ശിവരാമനാണ് ടൈറ്റിൽ കഥാപാത്രമായ ചിത്രകാരി അമൃത ഷേർ ഗില്ലിനെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലും യൂറോപ്പിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അമ്രിയിൽ മാഡം അസുറിയായി പ്രിയങ്ക ചോപ്രയും വേക്ഷമിടുന്നുണ്ട്. പ്രിയങ്ക സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാളാണ്. ഒരു കലാകാരിയും സ്ത്രീയും എന്ന നിലയിലുള്ള ഷേർ-ഗില്ലിന്റെ വളർച്ചയാണ് 'അമ്രി' എന്ന സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് മീരാ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.