സിനിമയിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നടൻ അനിൽ അനിൽ കപൂർ. ബോളിവുഡിലാണ് സജീവമെങ്കിലും മറ്റുളള ഭാഷകളിലും നടന് ആരാധകരുണ്ട്. സിനിമയിൽ 40 വർഷം പൂർത്തിയാക്കുമ്പോൾ തന്നെ ഇതുവരെ പിന്തുണച്ചവർക്കും ഉയർച്ച താഴ്ചകളിൽ കൂടെ നിന്ന ആരാധകർക്കും നന്ദി പറയുകയാണ് താരം. 'വൊ 7ദിൻ' എന്ന ചിത്രത്തിലെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് 40 വർഷത്തെ സിനിമ ജീവിതത്തെ കുറിച്ച് നടൻ കുറിച്ചത്.
പ്രേക്ഷകരുടെ സ്നേഹം കൊണ്ടും അനുഗ്രഹത്താലും സിനിമയിൽ നാൽപ്പത് വർഷം നിൽക്കാൻ സാധിച്ചു. കണ്ണ് അടച്ച് തുറക്കുന്ന സമയം കൊണ്ടാണ് നാല് പതിറ്റാണ്ടുകൾ കടന്നു പോയത്. അതിൽ അതിശയമില്ല. ഇതുവരെ എത്താൻ നിരവധി പേരുടെ സഹായം വേണ്ടി വന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദി- അനിൽ കപൂർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
' അഭിനേതാവ് എന്ന നിലയിൽ സിനിമയിൽ 40 വർഷംപൂർത്തിയാക്കിയിരിക്കുകയാണ്. പ്രേക്ഷകരുടെ സ്നേഹവും അംഗീകാരവും പിന്തുണയും കൊണ്ടാണ് ഇവിടെ 40 വർഷം നിൽക്കാനായത്. കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് നാല് പതിറ്റാണ്ട് പോയത്. അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ സമയം പറക്കും- അനിൽ കപൂർ കുറിച്ചു.
നിരവധി പേരുടെ സഹായവും പിന്തുണയും കൊണ്ടാണ് ജീവിതത്തിൽ ഇന്നു കാണുന്ന നിലയിൽ എത്തിയത്. ബാപ്പു സാബിനും സഹോദരൻ ബോണി കപൂറിനും ഈ അവസരത്തിൽ പ്രത്യേകം നന്ദി പറയാൻ ആഗ്രഹിക്കുന്നു. എന്നെ വിശ്വസിച്ച് 'വൊ7 ദിന്നി'ൽ അവസരം നൽകിയത് പിതാവ് സുരന്ദീർ കപൂറാണ്. ഒരു പുതുമുഖമെന്ന നിലയിൽ എന്നെ സ്വീകരിച്ച നസീറുദ്ദീൻ ഷാ, പദ്മിനി എന്നിവരോടും നന്ദി പറയുന്നു. ഇതുവരെ എന്നോടൊപ്പം അഭിനയിച്ച എല്ലാവരോടും കടപ്പെട്ടിരിക്കുന്നു -താരം കൂട്ടിച്ചേർത്തു.
സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ ഈ വർഷം നിങ്ങളുടെ മുന്നിലേക്ക് 'ദി നൈറ്റ് മാനേജർ പാർട്ട് 2', 'അനിമൽ' എന്നീ പ്രോജക്ടുകളുമായിട്ടാണ് എത്തുന്നത്. എപ്പോഴും ചെയ്തിരുന്നത് പോലെ നിങ്ങളുടെ സ്നേഹം പിന്തുണയും ഇനിയും പ്രതീക്ഷിക്കുന്നു- നടൻ അവസാനിപ്പിച്ചു.
ഇന്ത്യൻ സിനിമയിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ അനിൽ കപൂറിന് ആശംസയുമായി ആരാധകരും സിനിമാ ലോകവും എത്തിയിട്ടുണ്ട്. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളുമായി കാണാൻ ആഗ്രഹിക്കുന്നെന്നും ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെയെന്നും ആരാധകരും സഹപ്രവർത്തകരും കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.